ബട്ട്ലർ ഇംഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിയും

ടൂർണമെന്‍റിൽ നിന്ന് ഇംഗ്ലണ്ട് പുറത്തായതിന്‍റെ ഉത്തരവാദിത്തമേറ്റെടുത്താണ് ബട്ട്ലറുടെ തീരുമാനം
Buttler to step down as England captain

ജോഷ് ബട്ട്ലർ

Updated on

കറാച്ചി: നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ച് ജോസ് ബട്ട്ലർ. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ചാംപ്യൻസ് ട്രോഫി മത്സരശേഷം വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുമെന്ന് ബട്ട്ലർ അറിയിച്ചു. ടൂർണമെന്‍റിൽ നിന്ന് ഇംഗ്ലണ്ട് പുറത്തായതിന്‍റെ ഉത്തരവാദിത്തമേറ്റെടുത്താണ് ബട്ട്ലറുടെ തീരുമാനം. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ടീമിനും തനിക്ക് വ്യക്തിപരമായും ഇതാണ് നല്ല തീരുമാനമെന്ന് ബട്ട്ലർ പറഞ്ഞു.

ഇയോൺ മോർഗന്‍റെ വിരമിക്കലിനുശേഷം 2022 ജൂണിലാണ് ബട്ട്ലർ ഇംഗ്ലിഷ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. ആ വർഷം ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് ജേതാക്കളാക്കാൻ ബട്ട്ലറിന് സാധിച്ചിരുന്നു. എന്നാൽ 2023ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് സെമി ഫൈനലിൽ ഇടംപിടിക്കാനായിരുന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com