കരൂബാവോ കപ്പ് ആദ്യപാദ സെമിയിൽ ചെൽസിക്ക് തോൽവി; മിഡില്‍സ്ബ്രോയ്ക്ക് ജയം

വ്യാഴാഴ്ച നടക്കുന്ന രണ്ടാമത്തെ സെമിയില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെ നേരിടും.
കരൂബാവോ കപ്പ് ആദ്യപാദ സെമിയിൽ ചെൽസിക്ക്  തോൽവി; മിഡില്‍സ്ബ്രോയ്ക്ക്  ജയം
Updated on

ലണ്ടൻ: കരബാവോ കപ്പ് ആദ്യപാദ സെമിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ ചെല്‍സിക്ക് തോല്‍വി. അവസരങ്ങള്‍ നഷ്ടപ്പെടുത്താൻ താരങ്ങൾ മത്സരിച്ച പോരാട്ടത്തിൽ നീലപ്പടയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മിഡില്‍സ്ബ്രോ തകർത്തത്. ഈമാസം 24ന് ചെല്‍സിയുടെ മൈതാനത്ത് രണ്ടാംപാദ സെമി നടക്കും. വ്യാഴാഴ്ച നടക്കുന്ന രണ്ടാമത്തെ സെമിയില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെ നേരിടും. ഫെബ്രുവരി 25ന് വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍.

മിഡില്‍സ്ബ്രോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്‍റെ 37ാം മിനിറ്റില്‍ ഹെയ്ഡന്‍ ഹാക്ക്നിയാണ് ആതിഥേയര്‍ക്കായി വിജയഗോള്‍ നേടിയത്. ഇസയ്യ ജോണ്‍സിന്‍റെ ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. ഈ ഗോളിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ഹെയ്ഡന്‍ ഹാക്ക്നിക്ക് സാധിച്ചു. 2006ന് ശേഷം ചെല്‍സിക്കെതിരേ ഗോള്‍ നേടുന്ന ആദ്യ മിഡില്‍സ്ബ്രോസ് താരം എന്ന നേട്ടമാണ് ഹെയ്ഡന്‍ സ്വന്തം പേരില്‍ക്കുറിച്ചത്.

ഇതിന് മുമ്പ് 2006 ഓഗസ്റ്റില്‍ മാര്‍ക്ക് വിഡുകയായിരുന്നു ചെല്‍സിക്കെതിരെ അവസാനമായി ഗോള്‍ നേടിയ മിഡില്‍ബ്രോസ് താരം. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹെയ്ഡനിലൂടെ ഈ നേട്ടം ആവര്‍ത്തിക്കപ്പെട്ടത്.

മിഡില്‍സ്ബ്രോസിന്‍റെ ഹോം ഗ്രൗണ്ടായ റിവര്‍ സൈഡ് സ്റ്റേഡിയത്തില്‍ 3-4-2-1 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. അതേസമയം 4-2-3-1 എന്ന ശൈലിയിലാണ് ചെൽസി കളത്തിൽ താരങ്ങളെ വിന്യസിച്ചത്. തുടക്കം മുതൽ ചെൽസിയുടെ ആക്രമണമായിരുന്നെങ്കിലും മത്സരത്തിന്‍റെ 37ാം മിനിറ്റിൽ ഹെയ്ഡന്‍ ഹാക്ക്നിയിൽ നിന്ന് മിഡില്‍ബ്രോസിന്‍റെ വിജഗോൾ പിറന്നു.

ചെൽസി സൂപ്പര്‍താരം കോള്‍ പാമര്‍ക്ക് മാത്രം മൂന്നു സുവര്‍ണാവസരങ്ങളാണ് ലഭിച്ചത്. മത്സരത്തില്‍ മൊത്തം 18 ഷോട്ടുകളാണ് ചെല്‍സി താരങ്ങള്‍ തൊടുത്തത്. ഇതില്‍ അഞ്ചെണ്ണം ടാര്‍ഗറ്റിലേക്കായിരുന്നു. മത്സരത്തില്‍ 72% പന്ത് കൈവശം വെച്ച് ചെല്‍സി ആധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ കണ്ടെത്താനാവാതെ പോയതും നീലപ്പടക്ക് തിരിച്ചടി നല്‍കി.

ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നടക്കുന്ന രണ്ടാം പാദ സെമിയിൽ മിഡില്‍ബ്രോസിനെതിരേ തിരിച്ചു വരണമെങ്കില്‍ രണ്ട് ഗോളുകള്‍ ചെല്‍സി നേടേണ്ടിവരും.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും നാല് സമനിലയും എട്ടു തോല്‍വിയും അടക്കം 28 പോയിന്‍റുമായി പത്താം സ്ഥാനത്താണ് ചെല്‍സി. ജനുവരി 13ന് ഫുള്‍ ഹാമിനെതിരേ സ്റ്റാംപോ്ഡ് ബ്രിഡ്ജിലാണ് ചെല്‍സിയുടെ അടുത്ത മത്സരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com