അൽകാരസ് കളിമൺ കോർട്ടിലെ പുതിയ രാജാവ്
കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ ട്രോഫിയുമായി.

അൽകാരസ് കളിമൺ കോർട്ടിലെ പുതിയ രാജാവ്

മൂന്ന് വ്യത്യസ്ത പ്രതലങ്ങളിലും ഗ്രാൻഡ്‌സ്‌ലാം കിരീടം നേടിയ പ്രായം കുറഞ്ഞ താരം
Published on

പാരീസ്: സ്പാനിഷ് താരം കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപ്പൺ ടെന്നിസീലെ പുതിയ ചാംപ്യൻ. മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണെങ്കിലും, റൊളണ്ട് ഗാരോസിലെ കളിമൺ കോർട്ടിൽ അൽകാരസ് കിരീടം നേടുന്നത് ഇതാദ്യം.

ജർമൻ താരം അലക്സാണ്ടർ സ്വരേവിനെയാണ് അൽകാരസ് അഞ്ച് സെറ്റ് നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 2-6, 5-7, 6-1, 6-2.

സെമിഫൈനലിൽ യാനിക് സിന്നറിനെ മറികടന്നാണ് അൽകാരസ് ഫൈനലിലെത്തിയത്. 2022ലെ യുഎസ് ഓപ്പണും 2023ലെ വിംബിൾഡണുമാണ് ഇതിനു മുൻപ് നേടിയ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ. ഫ്രഞ്ച് ഓപ്പണിലും കിരീടം നേടിയതോടെ മൂന്ന് വ്യത്യസ്ത പ്രതലങ്ങളിലും ഗ്രാൻഡ്‌സ്‌ലാം കിരീടം നേടിയ പ്രായം കുറഞ്ഞ താരമായി.

11 എടിപി ടൂർ കിരീടങ്ങളും അൽകാരാസ് നേടിയിട്ടുണ്ട്, 2022 ൽ പിഐഎഫ് എടിപി റാങ്കിങ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പറുകാരനായി.

logo
Metro Vaartha
www.metrovaartha.com