പ്രജ്ഞാനന്ദ ടൈബ്രേക്കറിൽ വീണു; കാൾസൻ ലോക ചെസ് ചാംപ്യൻ

ക്ലാസിക് ഫോർമാറ്റിൽ നടത്തി‍യ ആദ്യ രണ്ടു റൗണ്ടുകളും സമനിലയിൽ അവസാനിച്ചതോടെ ടൈബ്രേക്കറിലാണ് ചാംപ്യനെ നിശ്ചയിച്ചത്
മാഗ്നസ് കാൾസൻ
മാഗ്നസ് കാൾസൻ
Updated on

ബാകു: ഇന്ത്യക്കാരുടെയാകെ പ്രതീക്ഷകൾ തകർത്തുകൊണ്ട് കൗമാര പ്രതിഭ ആർ. പ്രജ്ഞാനന്ദ ലോക ചെസ് ചാംപ്യൻഷിപ്പ് ഫൈനലിൽ നോർവീജിയൻ ഇതിഹാസം മാഗ്നസ് കാൾസനോടു തോറ്റു.

ക്ലാസിക് ഫോർമാറ്റിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ ആദ്യ രണ്ടു റൗണ്ടുകളും സമനിലയിൽ അവസാനിച്ചതോടെയാണ് ജേതാവിനെ കണ്ടെത്താൻ വ്യാഴാഴ്ച ടൈബ്രേക്കർ നടത്തിയത്.

R Praggnanandhaa
R Praggnanandhaa

റാപ്പിഡ് ഫോർമാറ്റിൽ നടത്തുന്ന ടൈ ബ്രേക്കറിൽ പ്രജ്ഞാനന്ദയ്ക്കു സാധ്യത കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും, രണ്ടു റൗണ്ടുകളിലും വിജയം കാൾസനൊപ്പും നിന്നു. ഈ ഫോർമാറ്റിൽ കാൾസനെ തോൽപ്പിച്ച മുൻപരിചയം ലോക ചെസ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രജ്ഞാനന്ദയെ തുണച്ചില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com