റാവൽപിണ്ടിയിൽ മഴ; ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു

20 ഓവർ മത്സരം പോലും നടത്താനാവാത്ത സാഹചര‍്യത്തിൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു
champions trophy australia vs south africa match abandoned due to rain
റാവൽപിണ്ടിയിൽ മഴ; ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു
Updated on

റാവൽപിണ്ടി: ചാംപ‍്യൻസ് ട്രോഫി ടൂർണമെന്‍റിൽ ചൊവ്വാഴ്ച നടക്കാനിരുന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴ മൂലം ഉപേക്ഷിച്ചു. രാവിലെ മുതൽ ശക്തമായി പെയ്യുന്ന മഴ മൂലം ഒരു പന്തുപോലും എറിയാനായില്ല. റാവൽപിണ്ടി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2:30യോടെ തുടങ്ങേണ്ട മത്സരം മഴം മൂലം തടസപ്പെടുകയായിരുന്നു.

20 ഓവർ മത്സരം പോലും നടത്താനാവാത്ത സാഹചര‍്യത്തിൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം പങ്കിട്ടു. നിലവിലെ ഗ്രൂപ്പ് ബി പോയിന്‍റ് പട്ടികയിൽ ദക്ഷിണാഫ്രിക്ക ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്. നെറ്റ് റൺറേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്ക പട്ടികയിൽ മുന്നിലെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com