സെഞ്ച്വറി നേടി ജോഷ് ഇൻഗ്ലിസ്; ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയക്ക് 5 വിക്കറ്റ് ജയം

47.3 ഓവറിലാണ് വിജയലക്ഷ‍്യം ഓസ്ട്രേലിയ മറികടന്നത്
champions trophy england vs australia
സെഞ്ച്വറി നേടി ജോഷ് ഇൻഗ്ലിസ്; ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയക്ക് 5 വിക്കറ്റ് ജയം
Updated on

ലാഹോർ: ചാംപ‍്യൻസ് ട്രോഫി പോരാട്ടത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന് ഓസ്ട്രേലിയ. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഓസീസിന്‍റെ ജയം. 47.3 ഓവറിലാണ് വിജയലക്ഷ‍്യം ഓസ്ട്രേലിയ മറികടന്നത്. 86 പന്തിൽ പുറത്താവാതെ 120 റൺസ് അടിച്ചു കൂട്ടിയ ജോഷ് ഇൻഗ്ലിസിന്‍റെ പ്രകടനമാണ് ഓസീസിനെ വിജയത്തിലെത്താൻ സഹായിച്ചത്. ജോഷ് ഇൻഗ്ലിസിന് പുറമെ അലക്സ് ക‍ാരി (69), മാത‍്യു ഷോർട്ട് (63) എന്നിവർ അർധ സെഞ്ച്വറി നേടി.

ഐസിസി ടൂർണമെന്‍റിൽ ആദ‍്യമായാണ് ഒരു ടീം ഇത്രയും കൂറ്റൻ സ്കോർ പിന്തുടർന്ന് ജയിക്കുന്നത്. ഓസീസിന് തുടക്കത്തിലെ ട്രാവിസ് ഹെഡ് സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് മാർനസ് ലബുഷെയ്നെ - ഷോർട്ട് സഖ‍്യം 95 റൺസ് കൂട്ടുക്കെട്ടുണ്ടാക്കി.

എന്നാൽ ലബുഷെയ്നെയെ ആദിൽ റഷീദ് പുറത്താക്കി. പിന്നാലെ ഷോർട്ടും മടങ്ങി. ഇതോടെ നാലുവിക്കറ്റ് നഷ്ടത്തിൽ 136 റൺസെന്ന നിലയിൽ നിന്ന ഓസീസിനെ വിജയത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത് ഇൻഗ്ലിസ്-കാരി കൂട്ടുക്കെട്ടാണ്. 146 റൺസാണ് ഇരുവരും ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 42-ാം ഓവറിൽ കാരി മടങ്ങിയെങ്കിലും ഗ്ലെൻ മാക്സ്‌വെല്ലിന്‍റെ (32) പ്രകടനം ഓസീസിന് ജയമൊരുക്കി.

ഇംഗ്ലണ്ടിന് വേണ്ടി ബെൻ ഡക്കറ്റി് നേടിയ സെഞ്ച്വറിയാണ് കൂറ്റൻ സ്കോറിലെത്തിച്ചത്. കൂടാതെ മുൻ ഇംഗ്ലണ്ട് ക‍്യാപ്റ്റൻ ജോ റൂട്ടും അർധ സെഞ്ച്വറി നേടി (68).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com