ചെ ഇന്‍റർനാഷണൽ ചെസ് ഫെസ്റ്റിവൽ: ക്യൂബയെ വീഴ്ത്തി കേരളത്തിന് കിരീടം

കേരളം 42.5 പോയിന്‍റ് (ക്ലാസിക്കൽ 10, റാപ്പിഡ് 13, ബ്ലിറ്റ്സ് 19.5) ക്യൂബ 37.5 (6+19+12.5)
ചെ ഇന്‍റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ വിജയികളായ കേരള ടീം സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രനിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു
ചെ ഇന്‍റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ വിജയികളായ കേരള ടീം സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രനിൽ നിന്ന് ട്രോഫി സ്വീകരിക്കുന്നു

തിരുവനന്തപുരം: ക്യൂബൻ- കേരള സഹകരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചെ ഇന്‍റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ ക്യൂബയെ തോൽപ്പിച്ച് കേരളത്തിന് കിരീടം. ക്ലാസിക്, റാപിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന മത്സരങ്ങളിൽ കേരളം 42.5 പോയിന്‍റും ക്യൂബ 37.5 പോയിന്‍റും നേടി. ഫെസ്റ്റിവലിന്‍റെ മൂന്നാം ദിനമായ ശനിയാഴ്ച റാപ്പിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ നാലും എട്ടും റൗണ്ടുകൾ മത്സരങ്ങൾ നടന്നു.

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ കേരളത്തിന്‍റെ വനിതാ ഇന്‍റർനാഷണൽ മാസ്റ്റർ നിമ്മി എ ജി നേടിയ വിജയത്തിലൂടെ കേരളം ക്ലാസിക്കൽ ഇനത്തിൽ വിജയിച്ചിരുന്നു. മൂന്ന് സമനിലകളിലായി കേരളം 10-6 ന്‍റെ ലീഡും നേടിയിരുന്നു. ശനിയാഴ്ച നടന്ന റാപ്പിഡ് ഇനത്തിൽ ക്യൂബൻ സംഘം ഒരു വിജയവും രണ്ടു സമനിലയും സഹിതം 16 പോയിന്‍റുമായി മുന്നേറി. രണ്ടാം റൗണ്ടിൽ ക്യൂബൻ സംഘം മുഴുവൻ മത്സരവും ജയിച്ചു കേരളത്തെ അപ്രതീക്ഷിതമായി ഞെട്ടിച്ചു.

ചെ ഇന്‍റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ പങ്കെടുത്ത ക്യൂബൻ-കേരള താരങ്ങൾ കേരള താരങ്ങൾ ഒരുമിച്ചു ഫോട്ടോക്ക് പോസ് ചെയ്യുന്നു
ചെ ഇന്‍റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ പങ്കെടുത്ത ക്യൂബൻ-കേരള താരങ്ങൾ കേരള താരങ്ങൾ ഒരുമിച്ചു ഫോട്ടോക്ക് പോസ് ചെയ്യുന്നു

ബ്ലിറ്റ്‌സ് ഫോർമാറ്റിന്‍റെ എട്ട് റൗണ്ടുകളിൽ, നാല് റൗണ്ടുകൾ സമനിലയിലായപ്പോൾ ക്യൂബക്കാർക്ക് ആദ്യ മത്സരത്തിൽ ഒരു ജയം മാത്രമേ നേടാനായുള്ളൂ. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗൗതം കൃഷ്ണ ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാന്ദ്രയ്‌ക്കെതിരെ രണ്ട് തവണയും (റൗണ്ട് 2, 6), ഐഎം റോഡ്‌നി ഓസ്കാറിനെതിരെ (റൗണ്ട് 5) നിർണായക മൂന്ന് വിജയങ്ങൾ നേടി.

ഏറ്റവും മികച്ച രീതിയിൽ കളിയ്ക്കാൻ കഴിഞ്ഞെന്നും ഇത്തരത്തിലുള്ള അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നത് വഴി കേരളത്തിലെ ചെസ് താരങ്ങൾക്ക് വിദേശതാരങ്ങളുമായി കളിക്കാനുള്ള അവസരവും അവരുടെ കളി മെച്ചപ്പെടുത്താൻ കഴിയുമെന്നും ഇത്തരം മത്സരങ്ങൾ വർഷാവർഷം സംഘടിപ്പിക്കണമെന്നും കേരള താരങ്ങൾ അഭിപ്രായപ്പെട്ടു.

ക്യൂബൻ-കേരള താരങ്ങളെ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ അനുമോദിച്ചു. ഇരു ടീമുകൾക്കുമുള്ള ട്രോഫികളും അദ്ദേഹം കൈമാറി. ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് എം ആർ രഞ്ജിത്ത്, സ്പോർട്സ് കേരള ഫൗണ്ടേഷൻ സി ഒ ഒ ഡോ കെ അജയകുമാർ, ചെസ് ഒളിമ്പ്യൻ പ്രൊഫ എൻ ആർ അനിൽകുമാർ, ഇന്‍റർനാഷണൽ മാസ്റ്റർ വി ശരവണൻ, തുടങ്ങിയവർ സംബന്ധിച്ചു.

ഉച്ചക്ക് മൂന്ന് മണിമുതൽ ഇന്‍റർനാഷണൽ മാസ്റ്റർ വി ശരവണന്‍റെ ചെസ് പരിശീലന ക്ലാസ് വിവിധ ജില്ലകളിൽ നിന്ന് വിജയികളായി എത്തിയ 64 കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു.

റിസൾട്ട്

കേരളം 42.5 പോയിന്‍റ് (ക്ലാസിക്കൽ 10, റാപ്പിഡ് 13, ബ്ലിറ്റ്സ് 19.5) ക്യൂബ 37.5 (6+19+12.5)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com