ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തോൽവി

എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് നീലപ്പടയെ ബ്രെന്‍റ്ഫോര്‍ഡ് അട്ടിമറിച്ചത്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തോൽവി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ചെല്‍സിയെ അട്ടിമറിച്ച് ബ്രെന്‍റ്ഫോര്‍ഡ്. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് നീലപ്പടയെ ബ്രെന്‍റ്ഫോര്‍ഡ് പരാജയപ്പെടുത്തിയത്. സ്വന്തം തട്ടകത്തില്‍ തോല്‍വി വഴങ്ങിയ ചെല്‍സി പോയന്‍റ് പട്ടികയില്‍ നിലവില്‍ പതിനൊന്നാമതാണ്. മറ്റൊരു മത്സരത്തില്‍ ടോട്ടനം ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി.

സ്റ്റാംഫോര്‍ഡ്ബ്രിഡ്ജില്‍ ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞ ബ്രെന്‍റ്ഫോര്‍ഡ് 58-ാം മിനിറ്റില്‍ വലകുലുക്കി. ഏതന്‍ പിന്നോക്കാണ് ബ്രെന്‍റ്ഫോര്‍ഡിനായി ലക്ഷ്യം കണ്ടത്. ഗോള്‍ തിരിച്ചടിക്കാന്‍ ചെല്‍സി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പ്രതിരോധം കടക്കാനായില്ല. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബ്രെന്‍റ്ഫോര്‍ഡ് രണ്ടാം ഗോളും നേടി. ഇഞ്ചുറി ടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്രയാന്‍ എംബെമോയാണ് ലക്ഷ്യം കണ്ടത്. ഇതോടെ സ്വന്തം തട്ടകത്തില്‍ തോല്‍വിയോടെ ചെല്‍സി മടങ്ങി.

അതേസമയം ക്രിസ്റ്റല്‍ പാലസിനെ കീഴടക്കിയ ടോട്ടനം ഹോട്സ്പര്‍സ് ലീഗില്‍ കുതിപ്പ് തുടരുകയാണ്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം ജയിച്ചുകയറിയത്. ക്രിസ്റ്റല്‍ പാലസ് താരം ജോയല്‍ വാര്‍ഡിന്‍റെ സെല്‍ഫ് ഗോളിന് പുറമേ സണ്‍ ഹ്യുങ് മിന്‍ സ്പര്‍സിനായി ലക്ഷ്യം കണ്ടു. ജോര്‍ദാന്‍ അയു പാലസിന്‍റെ ആശ്വാസഗോള്‍ നേടി.

പത്ത് മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും രണ്ട് സമനിലകളുമുള്‍പ്പെടെ 26 പോയന്‍റുമായി പട്ടികയില്‍ തലപ്പത്താണ് ടോട്ടനം. ലീഗില്‍ അപരാജിതകുതിപ്പ് തുടരുകയാണ് ടീം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com