ചെൽസി ലീഗ് കപ്പ് ഫൈനലിൽ

ചെൽസി ലീഗ് കപ്പ് ഫൈനലിൽ

വിജയശില്പികളായി ചെൽസി; ഫൈനലിലേക്ക് വെംബ്ലി മാർച്ച്

ലണ്ടൻ: രണ്ടാംപാദ സെമിയിൽ മിഡിൽസ്ബ്രോയ്ക്കെതിരേ ഏകപക്ഷീയ വിജയത്തോടെ ചെൽസി ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനലിൽ. വെംബ്ലിയിൽ നടന്ന മത്സരത്തിൽ 6-1നാണ് ലണ്ടൻ ക്ലബിന്‍റെ വിജയം. മങ്ങിയ പ്രകടനങ്ങളുടെയും നിരാശയുടെയും 20 മാസങ്ങൾക്കുശേഷം പുതിയ അമെരിക്കൻ ഉടമകൾക്കു കീഴിലിറങ്ങിയ ചെൽസി പഴയ പ്രതാപം വീണ്ടെടുക്കുന്നതാണു കണ്ടത്. ആദ്യ പാദ സെമിയിൽ 0-1നു പരാജയപ്പെട്ടിരുന്നു. ഇന്നലത്തെ മികച്ച വിജയത്തോടെ 6-2 എന്ന അഗ്രഗേറ്റ് സ്കോർ നേടിയാണ് ലണ്ടൻ ക്ലബ് ഫൈനലിലേക്കു മാർച്ച് ചെയ്തത്.

പതിനഞ്ചാം മിനിറ്റിൽ ജൊനാഥൻ ഹൗസണിന്‍റെ സെൽഫ് ഗോളിലൂടെയായിരുന്നു മിഡിൽസ്ബ്രോ ആദ്യം ഞെട്ടിയത്. 1-0നു മുന്നിലെത്തിയ ചെൽസി 29ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെയും 36ാംമിനുട്ടിൽ ഡിസാസിയിലൂടെയും ലീഡ് വർധിപ്പിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ 4-0നു മുന്നിലെത്തിയിരുന്നു ചെൽസി. രണ്ടാം പകുതിയിൽ 77,88 മിനിറ്റുകളിലായി നേടിയ ഗോളുകൾ മിഡിൽസ്ബ്രോയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചു.

യുവതാരം കോൾ പാൽമർ(42, 77) മുൻ ചാംപ്യന്മാർക്കായി ഇരട്ട ഗോൾ നേടി. മോർഗാൻ റോഗേഴ്‌സിലൂടെ(88) മിഡിൽബ്രോ ആശ്വാസഗോൾ കണ്ടെത്തി.

ലിവർപൂളും ഫുൾഹാമുമായുള്ള രണ്ടാം സെമിയിലെ വിജയിയാകും ഇന്നു നടക്കുന്ന ഫൈനലിൽ ചെൽസിയുടെ എതിരാളി. ബുധനാഴ്ച നടന്ന ഒന്നാം പാദ സെമിയിൽ ലിവർപൂൾ 2-1ന് വിജയിച്ചിരുന്നു. ചെൽസിയും ലിവർപൂളുമാണ് കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നതെങ്കിൽ 2022ലെ ലീഗ് കപ്പിന്‍റെ തനിയാവർത്തനമാകും അത്. 2022ലെ എഫ്എ കപ്പ് ഫൈനലിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. രണ്ടു മത്സരങ്ങളിലും ലിവർപൂളിനായിരുന്നു വിജയം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com