ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. മാർച്ച് 22 മുതൽ ഏപ്രിൽ ഏഴ് വരെയുള്ള മത്സരങ്ങൾ മാത്രമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം.
ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം.

ചെന്നൈ: പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

ഐപിഎല്‍ മത്സരക്രമം ഏപ്രില്‍ എട്ട് മുതല്‍

  • ഏപ്രില്‍ 8 രാത്രി 7.30 സിഎസ്‌കെ-കെകെആര്‍

  • ഏപ്രില്‍ 9 രാത്രി 7.30 പഞ്ചാബ്-എസ്ആര്‍എച്ച്

  • ഏപ്രില്‍ 10 രാത്രി 7.30 രാജസ്ഥാന്‍-ഗുജറാത്ത്

  • ഏപ്രില്‍ 11 രാത്രി 7.30 മുംബൈ- ആര്‍സിബി

  • ഏപ്രില്‍ 12 രാത്രി 7.30 ലഖ്‌നൗ-ഡല്‍ഹി

  • ഏപ്രില്‍ 13 രാത്രി 7.30 പഞ്ചാബ്- രാജസ്ഥാന്‍

  • ഏപ്രില്‍ 14 ഉച്ചകഴിഞ്ഞ് 3.30 കെകെആര്‍-ലഖ്‌ലൗ

  • ഏപ്രില്‍ 14 രാത്രി 7.30 മുംബൈ- സിഎസ്‌കെ

  • ഏപ്രില്‍ 15 രാത്രി 7.30 ആര്‍സിബി-എസ്ആര്‍എച്ച്

  • ഏപ്രില്‍ 16 രാത്രി 7.30 ഗുജറാത്ത്- ഡല്‍ഹി

  • ഏപ്രില്‍ 17 രാത്രി 7.30 കെകെആര്‍-രാജസ്ഥാന്‍

  • ഏപ്രില്‍ 18 രാത്രി 7.30 പഞ്ചാബ്-മുംബൈ

  • ഏപ്രില്‍ 19 രാത്രി 7.30 ലഖ്‌നൗ-സിഎസ്‌കെ

  • ഏപ്രില്‍ 20 രാത്രി 7.30 ഡല്‍ഹി-എസ്ആര്‍എച്ച്

  • ഏപ്രില്‍ 21 ഉച്ചകഴിഞ്ഞ് 3.30 കെകെആര്‍-ആര്‍സിബി

  • ഏപ്രില്‍ 21 രാത്രി 7.30 പഞ്ചാബ്-ഗുജറാത്ത്

  • ഏപ്രില്‍ 22 രാത്രി 7.30 രാജസ്ഥാന്‍-മുംബൈ

  • ഏപ്രില്‍ 23 രാത്രി 7.30 സിഎസ്‌കെ-ലഖ്‌നൗ

  • ഏപ്രില്‍ 24 രാത്രി 7.30 ഡല്‍ഹി-ഗുജറാത്ത്

  • ഏപ്രില്‍ 25 രാത്രി 7.30 എസ്ആര്‍എച്ച്-ആര്‍സിബി

  • ഏപ്രില്‍ 26 രാത്രി 7.30 കെകെആര്‍-പഞ്ചാബ്

  • ഏപ്രില്‍ 27 ഉച്ചകഴിഞ്ഞ് 3.30 ഡല്‍ഹി-മുംബൈ

  • ഏപ്രില്‍ 27 രാത്രി 7.30 ലഖ്‌നൗ-രാജസ്ഥാന്‍

  • ഏപ്രില്‍ 28 ഉച്ചകഴിഞ്ഞ് 3.30 ഗുജറാത്ത്-ആര്‍സിബി

  • ഏപ്രില്‍ 28 രാത്രി 7.30 സിഎസ്‌കെ-എസ്ആര്‍എച്ച്

  • ഏപ്രില്‍ 29 രാത്രി 7.30 കെകെആര്‍-ഡല്‍ഹി

  • ഏപ്രില്‍ 30 രാത്രി 7.30 ലഖ്‌നൗ-മുംബൈ

  • മേയ് 1 രാത്രി 7.30 സിഎസ്‌കെ- പഞ്ചാബ്

  • മേയ് 2 രാത്രി 7.30 എസ്ആര്‍എച്ച്-രാജസ്ഥാന്‍

  • മേയ് 3 രാത്രി 7.30 മുംബൈ-കെകെആര്‍

  • മേയ് 4 രാത്രി 7.30 ആര്‍സിബി-ഗുജറാത്ത്

  • മേയ് 5 ഉച്ചകഴിഞ്ഞ് 3.30 പഞ്ചാബ്-സിഎസ്‌കെ

  • മേയ് 5 രാത്രി 7.30 ലഖ്‌നൗ-കെകെആര്‍

  • മേയ് 6 രാത്രി 7.30 മുംബൈ-എസ്ആര്‍എച്ച്

  • മേയ് 7 രാത്രി 7.30 ഡല്‍ഹി-രാജസ്ഥാന്‍

  • മേയ് 8 രാത്രി 7.30 എസ്ആര്‍എച്ച്-ലഖ്‌നൗ

  • മേയ് 9 രാത്രി 7.30 പഞ്ചാബ്- ആര്‍സിബി

  • മേയ് 10 രാത്രി 7.30 ഗുജറാത്ത്-സിഎസ്‌കെ

  • മേയ് 11 രാത്രി 7.30 കെകെആര്‍- മുംബൈ

  • മേയ് 12 ഉച്ചകഴിഞ്ഞ് 3.30 സിഎസ്‌കെ-രാജസ്ഥാന്‍

  • മേയ് 12 രാത്രി 7.30 ആര്‍സിബി-ഡല്‍ഹി

  • മേയ് 13 രാത്രി 7.30 ഗുജറാത്ത്-കെകെആര്‍

  • മേയ് 14 രാത്രി 7.30 ഡല്‍ഹി-ലഖ്‌നൗ

  • മേയ് 15 രാത്രി 7.30 രാജസ്ഥാന്‍-പഞ്ചാബ്

  • മേയ് 16 രാത്രി 7.30 എസ്ആര്‍എച്ച്-ഗുജറാത്ത്

  • മേയ് 17രാത്രി 7.30 മുംബൈ-ലഖ്‌നൗ

  • മേയ് 18 രാത്രി 7.30 ആര്‍സിബി-സിഎസ്‌കെ

  • മേയ് 19 ഉച്ചകഴിഞ്ഞ് 3.30 എസ്ആര്‍എച്ച്-പഞ്ചാബ്

  • മേയ് 19 രാത്രി 7.30 രാജസ്ഥാന്‍-കെകെആര്‍

  • മേയ് 21 രാത്രി 7.30 ക്വാളിഫയര്‍ 1 അഹമ്മദാബാദ്

  • മേയ് 22 രാത്രി 7.30 എലിമിനേറ്റര്‍ അഹമ്മദാബാദ്

  • മേയ് 24 രാത്രി 7.30 ക്വാളിഫയര്‍ 2 ചെന്നൈ

  • മേയ് 26 രാത്രി 7.30 ഫൈനല്‍ ചെന്നൈ

Trending

No stories found.

Latest News

No stories found.