ചെന്നൈ vs ആർസിബി: ആദ്യമത്സരം കണ്ടത് 16.9 കോടി പേർ..!!

രണ്ടാം സ്ഥാനം മുംബൈ ഇന്ത്യന്‍സ് -ഗുജറാത്ത് ടൈറ്റന്‍സ് മത്സരം
chennai vs rcb opening day match record viewership
chennai vs rcb opening day match record viewership

ചെന്നൈ: ഐപിഎല്‍ 17ാം സീസണില്‍ ഇതുവരെ നടന്ന മത്സരങ്ങള്‍ പരിഗണിച്ചാല്‍ കടുതല്‍ പേര്‍ കണ്ട മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരമാണ്. ഈ മത്സരം കണ്ടത് 16.8 കോടി പേര്‍. മാര്‍ച്ച് 22ന് നടന്ന മത്സരത്തിന് ആകെ ലഭിച്ച വാച്ച്‌ടൈം 1276 കോടി മിനിറ്റാണെന്നും ഔദ്യോഗിക സംപ്രേഷണാവകാശമുള്ള ഡിസ്‌നി സ്റ്റാര്‍ വ്യക്തമാക്കി. ഐപിഎലിലെ ഏതൊരു സീസണിലെയും ഉദ്ഘാടന മത്സരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വ്യൂവര്‍ഷിപ്പാണിത്. രണ്ടാം സ്ഥാനം മുംബൈ ഇന്ത്യന്‍സ് -ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. 12.5 കോടി പേരാണ് ഈ മത്സരം കണ്ടത്.

986 കോടി മിനിറ്റായിരുന്നു ഈ മത്സരത്തിനുണ്ടായിരുന്നത്. മത്സരം കാണാനായി ഓരോ പ്രേക്ഷകനും ചെലവഴിച്ച ആകെ സമയമാണ് വാച്ച്‌ടൈം മിനിറ്റ്. ഒരേസമയം 6.1 കോടി ഉപയോക്താക്കള്‍ വരെ ഡിസ്‌നി സ്റ്റാര്‍ നെറ്റ്വര്‍ക്കിന്‍റെ ടിവി ചാനലുകളില്‍ മത്സരം കണ്ടു. കഴിഞ്ഞ സീസണില്‍ ഓപ്പണിങ് മത്സരം കണ്ടത് 870 കോടി മിനിറ്റാണ്. ഇത്തവണ ഇതില്‍ 16 ശതമാനം വര്‍ധന ഉണ്ടായതായാണ് ഡിസ്‌നി സ്റ്റാറിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ സംപ്രേഷണം നടത്തുന്ന ജിയോ സിനിമയിലൂടെ 11.3 കോടി പ്രേക്ഷകരാണ് ഉദ്ഘാടന മത്സരം കണ്ടത്. 660 കോടി മിനിറ്റിലേറെയാണ് വാച്ച്‌ടൈം. ചെന്നൈയുടെ രണ്ടാം മത്സരവും 12 കോടി പേര്‍ ടെലിവിഷനിലൂടെ വീക്ഷിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com