Sports
ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് നിർണായക മത്സരം; Watch Live
യിന്‍റുമായി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ഒപ്പമാണ്. മത്സരം സമനിലയിൽ പിരിഞ്ഞാൽ വെള്ളിയാഴ്ച ടൈബ്രേക്കറിലൂടെ ജേതാവിനെ തെരഞ്ഞെടുക്കും.
സെന്‍റോസ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ നിർണായക മത്സരത്തിൽ ശുഭപ്രതീക്ഷയുമായി ഇന്ത്യയുടെ ഡി. ഗുകേഷ്. വ്യാഴാഴ്ച ഇന്ത്യൻ സമയം
ഉച്ചയ്ക്ക് 2.30 നാണ് ചാമ്പ്യൻഷിപ്പിന്‍റെ പതിനാലാം റൗണ്ട് മത്സരം ആരംഭിച്ചത്. ഫിഡെയും സോഷ്യൽ മീഡിയ ഹാൻഡിലുകലായ ചെസ് ഡോട് കോമിന്‍റെ ട്വിച്ചിലും യൂട്യൂബിലും മത്സരം തത്സമയം കാണാം. മത്സരത്തിന്‍റെ 13 റൗണ്ടുകൾ പൂർത്തിയായപ്പോൾ ആറര പോയിന്‍റുമായി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ഒപ്പമാണ്. മത്സരം സമനിലയിൽ പിരിഞ്ഞാൽ വെള്ളിയാഴ്ച ടൈബ്രേക്കറിലൂടെ ജേതാവിനെ തെരഞ്ഞെടുക്കും. ഡിംഗ് ലിറനാണ് നിലവിലെ ചാമ്പ്യൻ. വെള്ളക്കരുക്കളാണ് ലിറന്‍റേത്.