ഒരേയൊരു രാജാവ്; സൗദി പ്രോ ലീഗില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

സൗദി പ്രൊ ലീഗിലെ അവസാന മത്സരത്തിൽ അൽ ഇത്തിഹാദിനെ 4-2ന് വീഴ്ത്തിയപ്പോൾ അൽ നസ്റിനായി റൊണാൾഡോ രണ്ടു ഗോളുകൾ അടിച്ചു
ഒരേയൊരു രാജാവ്; സൗദി പ്രോ ലീഗില്‍ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
christiano ronaldo alnassr

റിയാദ്: സൗദി പ്രോ ലീഗില്‍ റെക്കോര്‍ഡ് കുറിച്ച് പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രൊ ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് 39കാരൻ സ്വന്തം പേരിൽ തുന്നിച്ചേർത്തത്. 31 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകളാണ് ഈ സീസണിൽ അടിച്ചുകൂട്ടിയത്. ഇതോടെ 2019ൽ 34 ഗോളുകൾ നേടിയ മൊറോക്കന്‍ ഫോര്‍വേര്‍ഡ് അബ്ദുറസാഖ് ഹംദല്ലയുടെ റെക്കോർഡ് ആണ് പഴങ്കഥയായത്.

സൗദി പ്രൊ ലീഗിലെ അവസാന മത്സരത്തിൽ അൽ ഇത്തിഹാദിനെ 4-2ന് വീഴ്ത്തിയപ്പോൾ അൽ നസ്റിനായി റൊണാൾഡോ രണ്ടു ഗോളുകൾ അടിച്ചു. 45ആം മിനുട്ടിലും 63ആം മിനുട്ടിലും ആയിരുന്നു ഗോളുകള്‍ പിറന്നത്. ഈ സീസണിൽ 35 ഗോളുകൾക്കൊപ്പം 11 അസിസ്റ്റും അൽ നസ്റിനായി റൊണാൾഡോ സംഭാവന നൽകി.

ലാലിഗ, സീരി എ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നിവിടങ്ങളിലും റൊണാൾഡോ ടോപ് സ്കോറർ ആയ റൊണാൾഡോ ഇതോടെ നാല് വ്യത്യസ്ത ലീഗുകളിൽ ടോപ് സ്കോററാവുന്ന ആദ്യ ഫുട്ബാളറെന്ന നേട്ടവും താരം സ്വന്തം പേരിലാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com