ക്രിക്കറ്റ് മതിയാക്കി മലയാളി താരം സി.പി. റിസ്‌വാൻ

സമൂഹ മാധ‍്യമങ്ങളിലൂടെയായിരുന്നു റിസ്‌വാൻ വിരമിക്കൽ പ്രഖ‍്യാപനം അറിയിച്ചത്
c.p. rizwan announces retirement from international cricket

സി.പി. റിസ്‌വാൻ

Updated on

ദുബായ്: മലയാളി‌യും യുഎ ക്രിക്കറ്റ് ടീം മുൻ ക‍്യാപ്റ്റ‌നുമായിരുന്ന സി.പി. റിസ്‌വാൻ രാജ‍്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ‍്യാപിച്ചു. സമൂഹ മാധ‍്യമങ്ങളിലൂടെയായിരുന്നു താരം വിരമിക്കൽ പ്രഖ‍്യാപനം അറിയിച്ചത്. പരിശീലകർ, സഹതാരങ്ങൾ, സുഹൃത്തുക്കൾ കു‌ടുംബാംഗങ്ങൾ തുടങ്ങിയവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു താരത്തിന്‍റെ ഇന്‍റസ്റ്റഗ്രാം പോസ്റ്റ്.

തലശ്ശേരി സ്വദേശിയായ റിസ്‌വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ‍്യ മലയാളിയാണ്. 2019മുതലാണ് റിസ്‌വാൻ യുഎഇ ദേശീയ ടീമിന്‍റെ ഭാഗമായത്. 29 ഏകദിനങ്ങളിൽ നിന്നും 736 റൺസും 7 ടിന്‍റി20യിൽ നിന്നും 100 റൺസും താരം നേടിയിട്ടുണ്ട്. 2024 മാർച്ചിൽ കാനഡയ്ക്കെതിരേയായിരുന്നു റിസ്‌വാന്‍റെ ‌അവസാന ഏകദിന മത്സരം. 2011ൽ കേരളത്തിനു വേണ്ടി രഞ്ജി ട്രോഫി ടീമിലും വിജയ് ഹസാരെ ടീമിലും താരം കളിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com