സഞ്ജു സാംസൺ സ്കൂൾ ഒളിംപിക്സ് ബ്രാൻഡ് അംബാസഡർ

ഒക്റ്റോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് കായികമേള
സഞ്ജു സാംസൺ സ്കൂൾ ഒളിംപിക്സ് ബ്രാൻഡ് അംബാസഡർ | Sanju Samson School Olympics

സഞ്ജു സാംസൺ.

File photo

Updated on

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്കൂൾ ഒളിംപിക്സിന്‍റെ ബ്രാൻഡ് അംബാസഡര്‍. ഒക്റ്റോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് കായികമേള.

തങ്കു എന്ന മുയലാണ് 2025-26 സ്കൂൾ ഒളിംപിക്സിന്‍റെ ഭാഗ്യ ചിഹ്നം. സംസ്ഥാന സ്കൂള്‍ ഒളിംപിക്സിന്‍റെ പ്രൊമോ വീഡിയോ മന്ത്രി ജി.ആര്‍. അനില്‍ പ്രകാശനം ചെയ്തു. ഭാഗ്യചിഹ്നം തങ്കുവിന്‍റെ പ്രൊമോ വീഡിയോ പൊതുവിദ്യാഭ്യാസ ഡയറക്റ്റർ എൻ.എസ്.കെ. ഉമേഷ്‌ പുറത്തുവിട്ടു.

ഒളിംപിക്സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ അണ്ടര്‍ 14, 17, 19 കാറ്റഗറികളിലും സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഉള്‍പ്പെടെ 20000 കായിക പ്രതിഭകള്‍ ഒരുമിക്കുന്നു.

സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ദേശീയ സ്കൂള്‍ മീറ്റ് ഷെഡ്യൂൾ അനുസരിച്ച് 39 സ്കൂള്‍ സ്പോര്‍ട്സ്, ഗെയിംസ് മത്സരങ്ങളുടെ ഷെഡ്യൂള്‍ തയാറാക്കി. ഗ്രൂപ്പ് 1, 2 മത്സരങ്ങള്‍ കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ പൂര്‍ത്തിയാക്കി. ഗ്രൂപ്പ് 3, 4 മത്സരങ്ങള്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകും.

തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി.

സ്റ്റേഡിയത്തില്‍ ജര്‍മ്മന്‍ ഹാങ്ങര്‍ പന്തല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളിൽ പന്ത്രണ്ടോളം കായിക ഇനങ്ങള്‍ ഒരുമിച്ച് സംഘടിപ്പിക്കും. ഏകദേശം 6000 കുട്ടികളെയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ പ്രതീക്ഷിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com