താരങ്ങൾ മേയ് 26ന് നാട്ടിൽ തിരിച്ചെത്തണം; ബിസിസിഐയോട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്

താരങ്ങൾ നിശ്ചയിച്ച പ്രകാരം തന്നെ എത്തണമെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഷുക്രി കൊൺറാഡ് പറഞ്ഞു
cricket south africa asks ipl bound players to return by may 26 for wtc final preparation

താരങ്ങൾ മേയ് 26ന് നാട്ടിൽ തിരിച്ചെത്തണം; ബിസിസിഐയോട് ദക്ഷിണാഫ്രിക്ക

Updated on

ന‍്യൂഡൽഹി: മേയ് 17ന് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാനിരിക്കെ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ കാര‍്യത്തിൽ നിലപാട് കടുപ്പിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. മുൻ നിശ്ചയിച്ച പ്രകാരം മേയ് 26ന് തന്നെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ നാട്ടിൽ തിരിച്ചെത്തണമെന്ന് പരിശീലകൻ ഷുക്രി കൊൺറാഡ് പറഞ്ഞു.

ഐപിഎൽ ഫൈനൽ മേയ് 25-ാം തീയതിയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അതിനാൽ 26ന് തന്നെ താരങ്ങൾ മടങ്ങുമെന്നായിരുന്നു ഐപിഎല്ലും ബിസിസിഐയും തമ്മിലുണ്ടായിരുന്ന ധാരണ.

എന്നാൽ ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റിവച്ചതിനാൽ താരങ്ങൾക്ക് നിശ്ചയിച്ച ദിവസം മടങ്ങാൻ സാധിക്കില്ല. ഐപിഎൽ ഫൈനൽ നിലവിൽ ജൂൺ 3ന് ആണ് നിശ്ചയിച്ചിരിക്കുന്നത്.

ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനൽ ജൂൺ 17ന് ആരംഭിക്കുന്നതിനാൽ തയാറെടുപ്പുകൾക്കു വേണ്ടിയാണ് ടീമിലുൾപ്പെട്ട താരങ്ങൾ നിശ്ചയിച്ച പ്രകാരം തന്നെ എത്തണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് വ‍്യക്തമാക്കിയത്

കോർബിൻ ബോഷ്, വിയാൻ മുൾഡർ, മാർക്കോ യാൻസൻ, എയ്ഡൻ മാർക്രം, കാഗിസോ റബാഡ, ലുങ്കി എൻഗിഡി, ‍റ‍്യാൻ റിക്കിൾടൺ, ക്വേന മഫാക എന്നിവരെയാണ് മുൻ ധാരണപ്രകാരം ബിസിസിഐ വിട്ടു നൽക്കേണ്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com