മഞ്ഞ കുപ്പായത്തിൽ സഞ്ജു, പോര് രാജസ്ഥാനെതിരേ; നോക്കി വച്ചോ ഈ 4 താരങ്ങളെ

രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലെത്തിയ ശേഷമുള്ള സഞ്ജുവിന്‍റെ ആദ‍്യ മത്സരമാണ് മാർച്ച് 30ന് നടക്കുന്നത്
chennai super kings vs rajasthan royals ipl match

മഞ്ഞ കുപ്പായത്തിൽ സഞ്ജു, പോര് രാജസ്ഥാനെതിരേ; നോക്കി വച്ചോ ഈ 4 താരങ്ങളെ

Updated on

ഐപിഎല്ലിൽ മലയാളികൾ‌ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സഞ്ജു സാംസണിന്‍റെ ബാറ്റിങ് വിസ്മയം കാണാനാണ്. രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിങ്സിലെത്തിയ ശേഷമുള്ള സഞ്ജുവിന്‍റെ ആദ‍്യ മത്സരമാണ് മാർച്ച് 30ന് നടക്കുന്നത്. ആദ‍്യ മത്സരത്തിൽ തന്നെ ചെന്നൈയ്ക്ക് എതിരാളികളായി വരുന്നത് രാജസ്ഥാൻ റോയൽസ് ആണെന്നതാണ് ശ്രദ്ധേയം.

ടി20 ലോകകപ്പിലെ മികച്ച ഫോം ഐപിഎല്ലിലും സഞ്ജു ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം, സഞ്ജുവിന്‍റെ അഭാവത്തിൽ റിയാൻ പരാഗിന്‍റെ നേതൃത്വത്തിലുള്ള ടീമാണ് ചെന്നൈയ്ക്കെതിരേ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കരുതപ്പെടുന്ന 4 താരങ്ങളെ പരിചയപ്പെടാം.

വൈഭവ് സൂര‍്യവംശി

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച താരം കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 35 പന്തിൽ സെഞ്ചുറി അടിച്ച് വരവ് അറിയിച്ചിരുന്നു. 7 മത്സരങ്ങളിൽ‌ നിന്നായി 206.55 സ്ട്രൈക്ക് റേറ്റിൽ 252 റൺസ് നേടാനും താരത്തിന് കഴിഞ്ഞിരുന്നു. പവർപ്ലേയിൽ തകർത്തടിച്ച് എല്ലാ ബൗളർമാരെയും സിക്സർ പറത്താനുള്ള കഴിവാണ് മറ്റു താരങ്ങളിൽ നിന്നും വൈഭവിനെ വ‍്യത‍്യസ്തനാക്കുന്നത്. ചെന്നൈയ്ക്കെതിരേ വൈഭവ് തകർത്താടുമെന്ന് തന്നെ കരുതാം

<div class="paragraphs"><p>വൈഭവ് സൂര‍്യവംശി</p></div>

വൈഭവ് സൂര‍്യവംശി

റിയാൻ പരാഗ്

ഇത്തവണത്തെ രാജസ്ഥാൻ റോയൽസ് ക‍്യാപ്റ്റനും മിഡിൽ ഓർഡർ ബാറ്ററുമായ റിയാൻ പരാഗ് ആകെ 11 ഐപിഎൽ സീസണുകളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്നും രാജസ്ഥാനു വേണ്ടി 4000 റൺസ് നേടാൻ താരത്തിന് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ 8 മത്സരങ്ങളിൽ നിന്നും 393 റൺസ് നേടാൻ പരാഗിന് സാധിച്ചിരുന്നു. ഇത്തവണ ചെന്നൈയ്ക്കെതിരേ പരാഗ് സമാന ഫോം പുറത്തെടുക്കുമെന്നത് ഉറപ്പാണ്

<div class="paragraphs"><p>റിയാൻ പരാഗ്</p></div>

റിയാൻ പരാഗ്

സഞ്ജു സാംസൺ

മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ മഞ്ഞ കുപ്പായത്തിൽ കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഏവരും. ലോകകപ്പിലെ തീപ്പൊരി പ്രകടനത്തിനു പിന്നാലെ ഐപിഎല്ലിലും സഞ്ജു തകർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 177 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു 4704 റൺസ് അടിച്ചിട്ടുണ്ട്.

കാർത്തിക് ശർമ

19 കാരനായ കാർ‌ത്തിക് ശർമയെ 14.2 കോടി രൂപയ്ക്കായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണത്തെ താരലേലത്തിൽ വിളിച്ചെടുത്തത്. പ്ലെയിങ് ഇലവനിൽ കാർത്തികിന് അവസരം ലഭിച്ചാൽ ഉജ്ജ്വലമായ ഒരു പ്രകടനം തന്നെ കാർത്തിക് ശർമയിൽ നിന്നും കാണാം. വിക്കറ്റ് കീപ്പർ ബാറ്ററാണ് കാർത്തിക്. പരുക്കിനെത്തുടർന്ന് എം.എസ്. ധോണി ടീമിൽ ഇല്ലാത്തതിനാൽ എന്തുകൊണ്ടും ഫിനിഷറുടെ റോളിൽ അനുയോജ‍്യനാണ് കാർത്തിക്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com