
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റവുമായി ബിസിസിഐ. പുരുഷതാരങ്ങളെപ്പോലെ വനിതാ താരങ്ങള്‍ക്കും ് വാര്‍ഷിക കരാര്‍ വേതനം പ്രഖ്യാപിച്ച് ലോകത്തെ രണ്ടാമത്തെ കായിക സംഘടന ബിസിസഐ. മൂന്ന് ഗ്രേഡുകളിലായി തിരിച്ചാണ് ശമ്പളം നല്‍കുന്നത്.
എ ഗ്രേഡില്‍ വരുന്ന താരങ്ങള്‍ക്ക് 50 ലക്ഷം രൂപയും ഗ്രേഡ് ബിയില്‍ വരുന്നവര്‍ക്ക് 30 ലക്ഷം രൂപയും പ്രതിഫലമായി ലഭിക്കും. ഗ്രേഡ് സിയിലുള്ളവര്‍ക്ക് 10 ലക്ഷം രൂപയാണ് പ്രതിഫലം. എ ഗ്രേഡില്‍, ഇന്ത്യന്‍ ടീം നായിക ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ എന്നിവരാണുള്ളത്. ബി ഗ്രേഡില്‍ രേണുക ഠാക്കൂര്‍, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, റിച്ച ഘോഷ്, രാജേശ്വരി ഗെയ്ക്വാദ് എന്നീ താരങ്ങളുണ്ട്. മേഘ്ന സിങ്, ദേവിക വൈദ്യ, സബ്ബിനേനി മേഘ്ന, അഞ്ജലി സര്‍വാനി, പൂജ വസ്ത്രാകര്‍, സ്നേഹ് റാണ, രാധ യാദവ്, ഹര്‍ലീന്‍ ഡിയോള്‍, യസ്തിക ഭാട്യ എന്നിവര്‍ ഗ്രേഡ് സിയില്‍ ഉള്‍പ്പെടുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം വനിതാ കളിക്കാരുടെ മാച്ച് ഫീ പുരുഷ കളിക്കാരുടേതിന് തുല്യമാക്കിയ ബിസിസിഐ വാര്‍ഷിക കരാറിന്റെ കാര്യത്തില്‍ ഈ തുല്യത വരുത്താന്‍ തയാറായില്ല. പുരുഷ താരങ്ങളില്‍ എ പ്ലസ് കാറ്റഗറിയില്‍ വരുന്ന വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ബിസിസിഐ നല്‍കുന്നത്. എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ച് കോടിയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടിയും കരാറിലുള്ള കളിക്കാര്‍ക്ക് വാര്‍ഷിക പ്രതിഫലമായി പുരുഷ താരങ്ങള്‍ക്ക് ബിസിസിഐ നല്‍കുന്നുണ്ട്.
മാച്ച് ഫീ പുരുഷ താരങ്ങളുടേതിന് തുല്യമാക്കാന്‍ ബിസിസിഐ ഇതുവരെ തയാറായിട്ടില്ല. പുരുഷ താരങ്ങള്‍ക്ക് മാച്ച് ഫീ ആയി ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവുമാണ് പുരുഷ താരങ്ങള്‍ക്ക് ബിസിസിഐ പ്രതിഫലമായി നല്‍കുന്നത്.
വനിതാ താരങ്ങള്‍ക്ക് ഇത് യഥാക്രമം, രണ്ടര ലക്ഷം, ഒരു ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയായിരുന്നു. ഇതാണ് കഴിഞ്ഞ വര്‍ഷം പുരുഷ താരങ്ങളുടേതിന് തുല്യമാക്കിയത്. എന്നാല്‍ വാര്‍ഷിക പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കുമിടയില്‍ വലിയ അന്തരമാണ് നിലനില്‍ക്കുന്നത്. വനിതാ ഐപിഎല്‍ തുടങ്ങിയതിനാല്‍ ഇത്തവണ വാര്‍ഷിക പ്രതിഫലം ഉയര്‍ത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിലുള്ള വ്യക്തത ബിസിസിഐ ഇനിയും വരുത്തിയിട്ടില്ല.