
അഹമ്മദാബാദ്: ഇന്ത്യന്‍ സാഹചര്യങ്ങളോട് നന്നായി പ്രതികരിക്കാന്‍ ഓസീസ് പഠിച്ചിരിക്കുന്നു എന്നു തെളിയിച്ചുകൊണ്ട് ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എന്ന മികച്ച നിലയിലാണ് സന്ദര്‍ശകര്‍. വളരെ സമചിത്തതയോടെ ബാറ്റ് ചെയ്ത് സെഞ്ചുറി തികച്ച ഓപ്പണര്‍ ഉസ്മാന് ഖവാജയാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്.
104 റണ്‍സുമായി ഉസ്മാന് ഖവാജയും 49 റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍. സ്റ്റീവന്‍ സ്മിത്ത്(38), ട്രാവിസ് ഹെഡ്(32) മാര്‍നസ് ലബുഷെയ്ന് (3) റ്റര്‍ ഹാന്‍ഡ്സ്കോംപ് (17) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഉസ്മാന് ഖവാജയും ട്രാവിസ് ഹെഡും ചേര്‍ന്ന് നല്‍കിയത്. ടെസ്റ്റിന്റെ ആദ്യദിനം ബാറ്റിങ്ങിനനുകൂലമായിരിക്കും പിച്ച് എന്ന നിഗമനം തെറ്റിയില്ല എന്നു തോന്നിപ്പിക്കും വിധം ഇരുവരും ബാറ്റ് ചെയ്തു. ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഓസീസ് ബാറ്റര്‍മാര്‍ 13 ഓവറില്‍ തന്നെ ടീം സ്കോര്‍ 50 കടത്തി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ട്രാവിസ് ഹെഡ് ഇന്ത്യന്‍ ബൗളിങ്ങിനു തലവേദന സൃഷ്ടിച്ചു. എന്നാല്‍, അപകടകരമായി മുന്നേറിയിരുന്ന കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് അശ്വിനാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരികെയെത്തിച്ചത്. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് അശ്വിന് ഇന്ത്യയ്ക്ക് പ്രതീക്ഷ പകര്‍ന്നു. അശ്വിന്റെ പന്തില്‍ ബൗണ്ടറി നേടാനുള്ള ഹെഡിന്റെ ശ്രമം പാളി.
44 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 32 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ അശ്വിന് രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 61 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഹെഡ് പുറത്തായത്. താരത്തിന് പകരം മാര്‍നസ് ലബൂഷെയ്ന് ക്രീസിലെത്തി. എന്നാല്‍ ലബൂഷെയ്നിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 20 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ മുഹമ്മദ് ഷമി ബൗള്‍ഡാക്കി. ഷമിയുടെ പന്ത് ലബൂഷെയ്നിന്റെ ബാറ്റിലുരസി വിക്കറ്റ് പിഴുതെടുത്തു. ഇതോടെ ഓസീസ് രണ്ടിന് 72 എന്ന സ്കോറിലേക്ക് വീണു.
എന്നാല്‍ ലബുഷെയ്നിന് പിന്നാലെ നായകന് സ്റ്റീവ് സ്മിത്ത് ക്രീസിലെത്തിയതോടെ ഓസീസ് മത്സരത്തില്‍ പിടിമുറുക്കി. മികച്ച ഫോമില്‍ കളിച്ച ഖവാജയ്ക്ക് മികച്ച പിന്തുണ നല്കിയ സ്മിത്ത് ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. സ്മിത്തിനെ സാക്ഷിയാക്കി ഖവാജ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. രണ്ടാം സെഷനില്‍ 74 റണ്‍സാണ് ഖവാജയും സ്മിത്തും ചേര്‍ന്ന് നേടിയത്. 33 ഓവര്‍ ചെയ്ത ഇന്ത്യയ്ക്ക് വിക്കറ്റ് വീഴ്ത്താനുമായില്ല. ചായയ്ക്ക് ശേഷം ക്രീസിലെത്തിയ സ്മിത്തിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല.രവീന്ദ്ര ജഡേജയുടെ പന്തില്‍ താരം പുറത്തായി.
ഖവാജയ്ക്കൊപ്പം പിടിച്ചുനിന്നു പൊരുതിയ സ്മിത്ത് ഓസീസിനെ മികച്ച സ്കോറിലേക്കു നയിച്ചു. ഇരുവരും സാവധാനത്തിലായിരുന്നു മുന്നേറിയത്. എന്നാല്‍, 38 റണ്‍സെടുത്ത സ്മിത്തിന് ജഡേജയുടെ പന്ത് പ്രതിരോധിക്കുന്നതില്‍ പിഴച്ചു. സ്മിത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് പാഡിലുരസി വിക്കറ്റില്‍ പതിച്ചു. ഇതോടെ ഓസീസ് മൂന്നിന് 151 എന്ന സ്കോറിലേക്ക് വീണു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ജഡേജ പുറത്താക്കിയ താരങ്ങളില്‍ രണ്ടാമതെത്തി സ്റ്റീവ് സ്മിത്ത്. ടെസ്റ്റില്‍ രവീന്ദ്ര ജഡേജ ഇത് ഏഴാം തവണയാണ് സ്റ്റീവ് സ്മിത്തിനെ പുറത്താക്കുന്നത്. എട്ട് തവണ ശ്രീലങ്കയുടെ ഏഞ്ചലോ മാത്യൂസിനെ മടക്കിയത് മാത്രമാണ് പട്ടികയില്‍ മുന്നില്‍. സ്മിത്തിന് പുറമെ ഇംഗ്ലീഷ് താരങ്ങളായ മൊയീന്‍ അലി, അലിസ്റ്റര്‍ കുക്ക് എന്നിവരെയും ഓസീസിന്റെ തന്നെ പാറ്റ് കമ്മിന്‍സിനേയും ജഡേജ ഏഴ് തവണ ടെസ്റ്റില്‍ മടക്കിയിട്ടുണ്ട്. അഹമ്മദാബാദിലെ രണ്ടാം ഇന്നിംഗ്സിലും സ്മിത്തിനെ മടക്കിയാല്‍ ജഡേജയ്ക്കത് വലിയൊരു നേട്ടമാകും.
ഖവാജയ്ക്കൊപ്പം 79 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് സ്മിത്ത് ക്രീസ് വിട്ടത്. സ്മിത്തിന് പകരമെത്തിയ പീറ്റര്‍ ഹാന്‍ഡ്സ്കോംപിന് അധികനേരം നിലയുറപ്പിക്കാനായില്ല. 17 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീടിറങ്ങിയ കാമറൂണ്‍ ഗ്രീനുമൊത്ത് ഖവാജ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സെഞ്ചുറി തികച്ച ഖവാജയും അര്‍ധസെഞ്ചുറിക്കരികെ നില്ക്കുന്ന ഗ്രീനുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. അവസാന സെഷനില്‍ 81-ാം ഓവറില്‍ ന്യൂ ബോളെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം തിരിച്ചടിയാവുന്നതാണ് അഹമ്മദാബാദില്‍ കണ്ടത്. ന്യൂബോളെടുത്തശേഷം അവസാന ഒമ്പതോവറില്‍ ആറ് റണ്‍സ് വീതമെടുത്ത ഗ്രീനും ഖവാജയും ചേര്‍ന്ന് 54 റണ്‍സാണ് നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഗ്രീന്‍ 64 പന്തില്‍ എട്ട് ബൗണ്ടറിയടിച്ചാണ് 49 റണ്‍സെടുത്തത്.
ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിലിടം നേടി. ഓസ്ട്രേലിയ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി
ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍തന്നെ നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഇന്ത്യ പരമ്പര നിലനിര്‍ത്തിയിരുന്നു. ഇന്ദോറില്‍ മൂന്നാംടെസ്റ്റില് സ്പിന്നര്‍മാരെ മുന്‍നിര്‍ത്തി ഓസ്ട്രേലിയ തിരിച്ചടിച്ചു. നാലാംടെസ്റ്റില് ജയിച്ചാല്‍ ഇന്ത്യക്ക് ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത ലഭിക്കും.