സസ്പെൻസിന് വിട; ഡൽഹി ക‍്യാപ്പിറ്റൽസിനെ അക്ഷർ പട്ടേൽ നയിക്കും

മുൻ സീസണുകളിൽ ഡൽഹി ക‍്യാപ്പിറ്റൽസിനെ നയിച്ച ഋഷഭ് പന്ത് ടീം വിട്ടതോടെയാണ് അക്ഷർ പട്ടേലിനെ ക‍്യാപ്റ്റനായി പ്രഖ‍്യാപിച്ചത്
axar patel appointed as new captain of delhi capitals

അക്ഷർ പട്ടേൽ

Updated on

ന‍്യൂഡൽഹി: 2025ലെ ഐപിഎൽ സീസണിൽ ഡൽഹി ക‍്യാപ്പിറ്റൽസിനെ അക്ഷർ പട്ടേൽ നയിക്കും. വെള്ളിയാഴ്ചയാണ് ടീം മാനെജ്മെന്‍റ് ഔദ‍്യോഗികമായി ക‍്യാപ്റ്റനെ പ്രഖ‍്യാപിച്ചത്. മുൻ സീസണുകളിൽ ഡൽഹി ക‍്യാപ്പിറ്റൽസിനെ നയിച്ച ഋഷഭ് പന്ത് ടീം വിട്ടതോടെയാണ് അക്ഷർ പട്ടേലിനെ ക‍്യാപ്റ്റനായി നിയമിച്ചത്.

ക‍്യാപ്റ്റൻ സ്ഥാനത്തേക്ക് കെ.എൽ. രാഹുലിനെയായിരുന്നു ടീം ആദ‍്യം പരിഗണിച്ചിരുന്നത്. എന്നാൽ, തനിക്ക് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഹുൽ മാനേജ്മെന്‍റിനെ അറിയിക്കുകയായിരുന്നു.

2019 മുതൽ ഡൽഹി ക‍്യാപ്പിറ്റൽസിനു വേണ്ടി കളിക്കുന്ന അക്ഷറിനെ താരലേലത്തിന് മുമ്പായി18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. 150 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 1653 റൺസും 123 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട് അക്ഷർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com