ഋതുരാജിനു പകരം പതിനേഴുകാരൻ ഓപ്പണർ ചെന്നൈ ടീമിൽ

സീനിയർ തലത്തിൽ ഇതുവരെ ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത ആയുഷ് മാത്രെ ലിസ്റ്റ് എ മത്സരങ്ങളിൽ മുംബൈക്കു വേണ്ടി രണ്ടു സെഞ്ചുറി നേടിയിട്ടുണ്ട്
Ayush Mhatre replaces Ruturaj Gaikwad in CSK

ഋതുരാജിനു പകരം പതിനേഴുകാരൻ ഓപ്പണർ ചെന്നൈ ടീമിൽ

File photo

Updated on

ചെന്നൈ: പരുക്കേറ്റ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദിനു പകരം മുംബൈയിൽനിന്നുള്ള പതിനേഴുകാരൻ ഓപ്പണർ ആയുഷ് മാത്രെയെ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ ഉൾപ്പെടുത്തി. 30 ലക്ഷം രൂപയാണ് കരാർ.

സീനിയർ തലത്തിൽ ഇതുവരെ ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത മാത്രെ ലിസ്റ്റ് എ മത്സരങ്ങളിൽ മുംബൈക്കു വേണ്ടി രണ്ടു സെഞ്ചുറി നേടിയിട്ടുണ്ട്. നാഗാലാൻഡിനെതിരേ 117 പന്തിൽ 15 ഫോറും 11 സിക്സും ഉൾപ്പെടെ നേടിയ 181 റൺസായിരുന്നു ആദ്യത്തേത്. സൗരാഷ്ട്രക്കെതിരേ 93 പന്തിൽ നേടിയ 148 രണ്ടാമത്തേതും. 13 ഫോറും ഒമ്പത് സിക്സും ഉൾപ്പെട്ടതായിരുന്നു ഈ ഇന്നിങ്സ്. ഏഴ് മത്സരങ്ങളിൽ 135 ആണ് സ്ട്രൈക്ക് റേറ്റ്.

ഓഫ് സ്പിൻ ബൗളർ കൂടിയായ മാത്രെ നാല് മത്സരങ്ങളിൽനിന്ന് ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്.

മാത്രെ ചെന്നൈയിൽ ട്രയൽസിനു വന്നിരുന്നു എന്നും നെറ്റ്സിൽ ഉണ്ടായിരുന്നു എന്നും സിഎസ്കെ ബൗളിങ് കൺസൾട്ടന്‍റ് എറിക് സൈമൺസ് പറഞ്ഞു.

2024 ഏഷ്യ കപ്പിൽ ഇന്ത്യ അണ്ടർ-19 ടീമിനു വേണ്ടി മൂന്നു മത്സരങ്ങളും ആയുഷ് മാത്രെ കളിച്ചിട്ടുണ്ട്. ഇറാനി കപ്പിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു; മഹാരാഷ്ട്രക്കെതിരേ 176 റൺസും നേടിയിരുന്നു. ഇതുവരെ ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ രണ്ട് സെഞ്ചുറി ഉൾപ്പെടെ 504 റൺസെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com