
നാഗ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ പോരാട്ടം നാളെ നാഗ്പൂരില്‍. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയും ഓസീസിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി സ്വന്തമാക്കിയ ഇന്ത്യക്ക് ഇത്തവണ സ്വന്തം മണ്ണില്‍ പരമ്പര നേടേണ്ടത് അഭിമാന പ്രശ്നം.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യക്ക് ഇത്തവണ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഓസ്ട്രേലിയക്ക് സാധിച്ചേക്കും. പാറ്റ് കമ്മിന്‍സും സംഘവും നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാണ്. ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ആത്മവിശ്വാസത്തിലെത്തുന്ന ഓസീസ് നിരയില്‍ ശക്തമായ ബാറ്റിങ്ങും ബൗളിങ്ങുമുണ്ട്.
നാല് സ്പിന്നര്‍മാരുമായെത്തുന്ന ഓസീസ് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളില്‍ മത്സരം തത്സമയം.