
മുംബൈ: ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവ് വൈകുമെന്നു സൂചന. പരുക്കിൽ നിന്നും പൂർണ മുക്തി നേടാത്ത ബുമ്രയ്ക്ക് വിശ്രമം ആവശ്യമാണത്രേ. അതുകൂടാതെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തും മുമ്പ് ബുമ്ര ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനും സാധ്യതയുണ്ട്.
100 ശതമാനം ഫിറ്റ്നസ് കൈവരിക്കാത്ത ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ കായികക്ഷമത പരിശോധനയ്ക്ക് വിധേയനാകും മുമ്പ് ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്. ഫിറ്റ്നസ് പരീക്ഷ വിജയിച്ചാല്‍ ബുമ്ര ആഭ്യന്തര ക്രിക്കറ്റ് കളിച്ച ശേഷമാകും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മടങ്ങിയെത്തുക എന്നാണ് ഇന്‍സൈഡ് സ്പോര്‍ടിന്റെ റിപ്പോര്‍ട്ട്. കങ്കാരുക്കള്‍ക്ക് എതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡില്‍ ബുമ്രയെ ഉള്‍പ്പെടുത്തിയിരുന്നില്ല. 'ജസ്പ്രീത് ബുമ്രയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. എന്നാല്‍ 100 ശതമാനം ഫിറ്റ്നസ് കൈവരിക്കുന്നതിന് അകലെയാണ്. മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും മുമ്പ് രണ്ട് ആഴ്ച കൂടി താരത്തിന് റീഹാബിലിറ്റേഷന്‍ വേണ്ടിവരുമെന്ന് ബിസിസിഐ അറിയിച്ചു.