രാജകീയം വിരാട്, ബാംഗ്ലൂരിന് റോയൽ ജയം

വിരാട് കൊഹ്‌ലി ഫാഫ് ഡുപ്ലസിസ് കൂട്ടുകെട്ടിൽ ബാംഗ്ലൂർ അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു
രാജകീയം വിരാട്, ബാംഗ്ലൂരിന് റോയൽ ജയം

ഹൈ​ദ​രാ​ബാ​ദ്: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ സ​ണ്‍ റൈ​സേ​ഴ്സി​നെ തോല്പിച്ച് ബാം​ഗ​ളൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേഴ്‌സ്. വിരാട് കൊഹ്‌ലി ഫാഫ് ഡുപ്ലസിസ് കൂട്ടുകെട്ടിൽ ബാംഗ്ലൂർ അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു. 8 വിക്കറ്റിന്‍റെ ജയമാണ് ഇരുവരും ചേർന്ന് ടീമിന് സമ്മാനിച്ചത്.

ഹെ​ന്‍റി​ച്ച് ക്ലാ​സ​ൻ്റെ സെഞ്ചുറിയുടെ ബലത്തിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടപ്പെടുത്തി സ​ണ്‍ റൈ​സേഴ്‌സ് 186 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടപ്പെടുത്തി ബാം​ഗ​ളൂ​ര്‍ 19.2 ഓവറിൽ ലക്ഷ്യം കണ്ടു.

തുടക്കം മുതൽ അടിച്ചു കളിച്ച വിരാട് ബോളർമാരെ വട്ടംകറക്കി. 63 ബോളില്‍ 4 സിക്‌സറും 12 ഫോറുമടക്കം വിരാട് 100 റൺസ് നേടിയപ്പോൾ 47 പന്തില്‍ 2 സിക്‌സറും 7 ഫോറുമായി ഫാഫ് ഡുപ്ലസിസ് 71 റൺസ് സ്വന്തമാക്കി. ഇരുവരുടെയും വിക്കറ്റിന് ശേഷം 3 പന്തില്‍ 5 റൺസുമായി ഗ്ലെന്‍ മാക്സ്‍വെല്ലും, 4 പന്തില്‍ 4 മൈക്കല്‍ ബ്രേസ്‍വെല്ലും ആർസിബിയെ വിജയത്തിലെത്തിച്ചു.

വിജയത്തോടെ ആർസിബിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് വീണ്ടും ആയുസ് നീട്ടി കിട്ടി. മുംബൈ ഇന്ത്യൻസിനെ താഴെയിറക്കി 14 പോയിന്‍റുമായി ആർസിബി നാലാം സ്ഥാനത്തെത്തി. തോൽവിയുടെ സൺ റിസേഴ്സ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണുള്ളത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് ഹെ​ന്‍റി​ച്ച് ക്ലാ​സ​ന്‍റെ അ​വി​ശ്വ​സ​നീ​യ സെ​ഞ്ചു​റി​ മി​ക​വി​ല്‍ 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 186 റ​ണ്‍സെ​ടു​ത്തു. 51 പ​ന്തി​ല്‍ എ​ട്ട് ഫോ​റും ആ​റ് സി​ക്സും സ​ഹി​തം 104 റ​ണ്‍സെ​ടു​ത്ത ഹെ​ന്‍റി​ച്ച് ക്ലാ​സ​നാ​ണ് സ​ണ്‍റൈ​സേ​ഴ്സി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. 19 പ​ന്തി​ല്‍ 29* റ​ണ്‍സു​മാ​യി ഹാ​രി ബ്രൂ​ക്ക് പു​റ​ത്താ​വാ​തെ നി​ന്നു.

ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. 4.3 ഓ​വ​റി​ല്‍ 28 റ​ണ്‍സി​നി​ടെ ഓ​പ്പ​ണ​ര്‍മാ​രെ സ​ണ്‍റൈ​സേ​ഴ്സി​ന് ന​ഷ്ട​മാ​യി. മൈ​ക്ക​ല്‍ ബ്രേ​സ്വെ​ല്ലാ​ണ് ഇ​രു വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി​യ​ത്. ഇ​ന്നിം​ഗ്സി​ലെ അ​ഞ്ചാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍മ്മ​യെ​യും(14 പ​ന്തി​ല്‍ 11), മൂ​ന്നാം ബോ​ളി​ല്‍ രാ​ഹു​ല്‍ ത്രി​പാ​ഠി​യേ​യും(12 പ​ന്തി​ല്‍) ബ്രേ​സ്വെ​ല്‍ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. എ​ങ്കി​ലും പ​വ​ര്‍പ്ലേ പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ന​ഷ്ട​മി​ല്ലാ​തെ 49-2 എ​ന്ന നി​ല​യി​ലെ​ത്തി ടീം. ​നാ​യ​ക​ന്‍ ഏ​യ്ഡ​ന്‍ മാ​ര്‍ക്രാ​മി​നെ സാ​ക്ഷി​യാ​ക്കി വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍ ഹെ​ന്‍റി​ച്ച് ക്ലാ​സ​ന്‍ ത​ക​ര്‍ത്ത​ടി​ക്കു​ന്ന​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്.

ര​ണ്ട് വി​ക്ക​റ്റ് വീ​ണി​ട്ടും പ​ത​റാ​തെ ക​ളി​ച്ച ക്ലാ​സ​ന്‍ 24 പ​ന്തി​ല്‍ അ​ര്‍ധ​സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യ​തോ​ടെ 12-ാം ഓ​വ​റി​ല്‍ സ​ണ്‍റൈ​സേ​ഴ്സ് സ്കോ​ര്‍ ബോ​ര്‍ഡ് 100 തൊ​ട്ടു. ‍

റി​വേ​ഴ്സ് സ്വീ​പ്പി​ന് ശ്ര​മി​ച്ച മാ​ര്‍ക്ര​മി​നെ(20 പ​ന്തി​ല്‍ 18) ബൗ​ള്‍ഡാ​ക്കി ഷ​ഹ്ബാ​സ് അ​ഹ​മ്മ​ദാ​ണ് 76 റ​ണ്‍സ് നീ​ണ്ട ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. ഇ​തി​ന് ശേ​ഷം ഷ​ഹ്ബാ​സി​നെ തു​ട​ര്‍ച്ച​യാ​യ സി​ക്സു​ക​ള്‍ക്ക് ക്ലാ​സ​ന്‍ പ​റ​ത്തി. ഹ​ര്‍ഷ​ല്‍ പ​ട്ടേ​ലി​ന്‍റെ 19-ാം ഓ​വ​റി​ല്‍ ത​ക​ര്‍പ്പ​ന്‍ സി​ക്സോ​ടെ ക്ലാ​സ​ന്‍ 49 ബോ​ളി​ല്‍ ത​ന്‍റെ ക്ലാ​സ് ശ​ത​കം തി​ക​ച്ചു. പി​ന്നാ​ലെ ഹ​ര്‍ഷ​ല്‍ ബൗ​ള്‍ഡാ​ക്കി​. അ​വ​സാ​ന പ​ന്തി​ല്‍ ഗ്ലെ​ന്‍ ഫി​ലി​പ്സ്(4 പ​ന്തി​ല്‍ 5) പു​റ​ത്താ​വു​ക​യും ചെ​യ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com