"ദുരന്തത്തിന് കാരണമാകും വിധം ജനക്കൂട്ടം സൃഷ്ടിച്ചു''; വിരാട് കോലിക്കെതിരേ പരാതി

"ഐപിഎല്ലിലൂടെ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ഒരു കായിക വിനോദമല്ല''
complaint against virat kohli connection with stampede near bengaluru chinnaswamy stadium

വിരാട് കോലി

Updated on

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തത്തിൽ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരേ പരാതി. സാമൂഹിക പ്രവർത്തകൻ എച്ച്.എം. വെങ്കിടേഷ് ആണ് കോലിക്കെതിരേ പരാതി നൽകിയത്.

ആർസിബിയുടെ വിജയാഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചതിൽ കോലിക്കും ഉത്തരവാദിത്വമുണ്ടെന്നു കാട്ടിയാണ് പരാതി. എന്നാൽ ഈ പരാതിയിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

''ഐപിഎല്ലിലൂടെ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ഒരു കായിക വിനോദമല്ല. മറിച്ച് ക്രിക്കറ്റ് കളിയെ മലിനമാക്കിയ ഒരു ചൂതാട്ടമാണ്. ഇത്തരം ചൂതാട്ടത്തില്‍ പങ്കെടുക്കുകയും ആളുകളെ ഒരു പ്രത്യേക സ്ഥലത്ത് ഒത്തുകൂടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിലെ ദുരന്തത്തിന് കാരണമായവരില്‍ ഏറ്റവും പ്രമുഖനാണ് വിരാട് കോലി. അതിനാൽ വിരാട് കോലിയും അദ്ദേഹത്തിന്‍റെ ടീം അംഗങ്ങളും ദുരന്തത്തിന് ഉത്തരവാദികളാണ്. ഇവർക്കെതിരേ എഫ്ഐആർ ഇട്ട് കേസെടുക്കണം'' - എന്നാണ് പരാതിയുടെ ഉള്ളടക്കം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com