ഋതുരാജിന് പരുക്ക്; ചെന്നൈയെ വീണ്ടും നയിക്കാൻ ധോണി

രാജസ്ഥാൻ റോയൽസുമായുള്ള കളിയിലാണ് ഋതുരാജിന്‍റെ വലത് കൈയ്ക്ക് പരുക്കേറ്റത്
dhoni captain csk ruturaj injured

ഋതുരാജിന് പരുക്ക്; ചെന്നൈയെ വീണ്ടും നയിക്കാൻ ധോണി

Updated on

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാൻ എം.എസ്. ധോണി വീണ്ടുമെത്തിയേക്കും. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന് പരുക്കേറ്റ സാഹചര്യത്തിൽ ശനിയാഴ്ച ചെപ്പോക്കിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ ധോണി വീണ്ടും ക്യാപ്റ്റന്‍റെ കുപ്പായം അണിയുമെന്നാണ് വിവരം.

രാജസ്ഥാൻ റോയൽസുമായുള്ള കളിയിലാണ് ഋതുരാജിന്‍റെ വലത് കൈയ്ക്ക് പരുക്കേറ്റത്. തുഷാർ ദേഷ്പാണ്ഡേയുടെ പന്ത് ഋതുരാജിന്‍റെ കയ്യിൽ കൊള്ളുകയായിരുന്നു. അതിനുശേഷം ഋതുരാജ് പരിശീലനം നടത്തിയിരുന്നില്ല.

ബാറ്റിങ് പരിശീലനം ആരംഭിക്കാൻ ഋതുരാജിന് സാധിച്ചാൽ മാത്രമേ ശനിയാഴ്ച താരം കളിക്കുകയുള്ളൂവെന്ന് ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ച് മൈക്ക് ഹസി പറഞ്ഞു. ഋതുരാജിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ ചെന്നൈ ടീമിന് അത് വലിയ തിരിച്ചടിയാവും. ഋതുരാജിന്‍റെ അഭാവത്തിൽ ടീം കോമ്പിനേഷനിലും ചെന്നൈയ്ക്ക് മാറ്റംവരുത്തേണ്ടിവരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com