രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണറാക്കണം: കെകെആറിനോട് ഉത്തപ്പ

തന്‍റെ യ‍്യൂടൂബ് ചാനലിലൂടെയാണ് റോബിൻ ഉത്തപ്പ തന്‍റെ അഭിപ്രായം പങ്കുവച്ചത്
former indian cricketer robin uthappa wants sunil narine as opening batter for kkr

sunil narine and ajinkya rahane

Updated on

ന‍്യൂഡൽഹി: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണമെന്ന് മുൻ ഇന്ത‍്യൻ താരം റോബിൻ ഉത്തപ്പ. തന്‍റെ യ‍്യൂടൂബ് ചാനലിലൂടെയാണ് റോബിൻ ഉത്തപ്പ തന്‍റെ അഭിപ്രായം പങ്കുവച്ചത്.

സുനിൽ നരെയന്‍റെ ബാറ്റിങ്ങിലുള്ള കഴിവ് അദ്ദേഹത്തെ ലോവർ ഓർഡറിൽ കളിപ്പിച്ച് നശിപ്പിക്കുകയാണെന്നും നരെയ്നെ ഓപ്പണിങ്ങിറക്കിയാൽ ടീമിന് ഇടങ്കയ്യൻ ബാറ്ററെയും വലംകൈയ്യൻ ബാറ്ററെയും ലഭിക്കുമെന്നും ഉത്തപ്പ പറഞ്ഞു.

ഇതു കൂടാതെ അംഗ്കൃഷ് രഘുവംശിയെ മൂന്നാം സ്ഥാനത്തും അജിങ്ക‍്യ രഹാനെയെ നാലാം സ്ഥാനത്തും കളിപ്പിക്കണമെന്ന് ഉത്തപ്പ ആവശ‍്യപ്പെട്ടു. മനീഷ് പാണ്ഡെയെ അഞ്ചാം സ്ഥാനത്തും റിങ്കു സിങ്, രമൺദീപ് സിങ്, അങ്കുൽ റോയ് എന്നിവരെ 6,7,8 സ്ഥാനങ്ങളിൽ കളിപ്പിക്കണമെന്നും ഉത്തപ്പ.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ കോൽക്കത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു ഉത്തപ്പ പ്രതികരിച്ചത്.

logo
Metro Vaartha
www.metrovaartha.com