ആർസിബിക്ക് തലവേദന കൊടുക്കാൻ ട്രാവിസ് ഹെഡിന് കഴിഞ്ഞില്ല, ഇഷാൻ കിഷൻ അടിച്ചു; 202 റൺസ് വിജയലക്ഷ‍്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് അടിച്ചെടുത്തത്
ipl rcb vs sunrisers hyderabad match updates

ഇഷാൻ കിഷൻ

Updated on

ബെംഗളൂരൂ: 19-ാം ഐപിഎൽ സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ കിരീട ജേതാക്കളായ ആർസിബിക്ക് 202 റൺ‌സ് വിജ‍യലക്ഷ‍്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് അടിച്ചെടുത്തത്. 38 പന്തിൽ നിന്നും 80 റൺസ് നേടിയ ക‍്യാപ്റ്റൻ ഇഷാൻ കിഷനാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ.

ആർസിബിക്കു വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേർഡും മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അഭിനന്ദൻ സിങ്, സുയാഷ് ശർമ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം പിഴുതു. ഭുവനേശ്വറിന്‍റെ മൂന്നാം ഓവറിൽ ചേസ് മാസ്റ്റർ വിരാട് കോലി ക‍്യാച്ച് കൈവിട്ടില്ലായിരുന്നുവെങ്കിൽ രണ്ട് വിക്കറ്റ് അദ്ദേഹത്തിന് ലഭിക്കുമായിരുന്നു.

ആദ‍്യം ബാറ്റ് ചെയ്യാനെത്തിയ സൺറൈസേഴ്സിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ജേക്കബ് ഡഫി എറിഞ്ഞ ആദ‍്യ ഓവറിലെ അവസാന പന്തിൽ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ ബൗണ്ടറി പറത്തി തുടക്കം കുറച്ചെങ്കിലും 2.1 ഓവറിൽ ഡഫി ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ബാക്ക് ഓഫ് ഹാൻഡ് ഡെലിവറിയിൽ അഭിഷേക് സിക്സർ പറത്താൻ ശ്രമിച്ചത് തിരിച്ചടിയായി.

ഉയർന്നു പൊങ്ങിയ പന്ത് വിക്കറ്റ് കീപ്പർ ജിതേഷ് ശർമ കൈകളിലൊതുക്കുകയായിരുന്നു. രണ്ട് ബൗണ്ടറികൾ പറത്തി ആർസിബി ബൗളിങ് നിരയ്ക്ക് തലവേദന കൊടക്കാൻ ട്രാവിസ് ഹെഡ് ശ്രമിച്ചെങ്കിലും അതിന് അധികം ആയുസുണ്ടായില്ല. ഡഫി എറിഞ്ഞ പന്തിൽ ഫിൽ സോൾട്ടിന് ക‍്യാച്ച് നൽകി ഹെഡ് മടങ്ങി. പിന്നാലെയെത്തിയ നിതീഷ് കുമാർ റെഡ്ഡി മോശം ഷോട്ട് സെലക്ഷൻ മൂലം വെറുതെ വിക്കറ്റ് നഷ്ടപ്പെടുത്തി ടീമിന് സമ്മർദം നൽകി.

ഇതോടെ 3 വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലായി സൺറൈസേഴ്സ്. നാലാം വിക്കറ്റിൽ ഹെൻറിക് ക്ലാസനും ഇഷാനും ചേർന്ന് പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ടിന്‍റെ ബലത്തിൽ സ്കോർബോർഡ് ഉയർന്നു. 9 ഓവർ പൂർത്തിയായപ്പോൾ 79 റൺസുണ്ടായിരുന്നു ടീമിന്. പിന്നീട് ടീം സ്കോർ 126 റൺസിൽ നിൽക്കെയാണ് ക്ലാസൻ പുറത്താവുന്നത്. റൊമാരിയോ ഷെപ്പേർഡിനായിരുന്നു വിക്കറ്റ്. 22 പന്തിൽ നിന്നും 31 റൺസാണ് ക്ലാസൻ അടിച്ചെടുത്തത്. തുടർന്ന് സലീൽ അരോരയും (9) ഇഷാൻ കിഷനും ഹർഷ് ദുബെയും (3) ഹർഷൽ പട്ടേലും (0) മടങ്ങി. അനികേത് വർമ മിന്നൽ പ്രകടനം പുറത്തെടുത്തു. (18 പന്തിൽ 43 റൺസ്) ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ ഡേവിഡ് പെയ്ന് (5 പന്തിൽ 6) കാര‍്യമായ ഇംപാക്റ്റ് ഉണ്ടാക്കാൻ ആയില്ല. ഇതോടെ 201 റൺസെന്ന നിലയിലെത്തി എസ്ആർഎച്ച്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com