
മൊഹാലി: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ജയൻ്റ്സിന് ടോസ്. ടോസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പഞ്ചാബിനെ ബാറ്റിംഗിനയച്ചു. ഹർദിക് തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ജയൻ്റ്സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഹർദിക് കളിച്ചിരുന്നില്ല.
ഗുജറാത്തിൽ യാഷ് ദയാലിനു പകരം മോഹിത് ശർമ ഇന്നിറങ്ങും. പഞ്ചാബിൽ കഗീസോ റബാഡയും ഭാനുക രജപക്സയും ടീമിലെത്തിയപ്പോൾ നതാൻ എല്ലിസും സിക്കന്ദർ റാസയും പുറത്തായി. രാഹുൽ ചഹാറിനു പകരം ഋഷി ധവാനും ടീമിൽ തിരിച്ചെത്തി.
പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാൻ സിംഗ്, ശിഖർ ധവാൻ, മാത്യു ഷോർട്ട്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, സാം കുറാൻ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, കാഗിസോ റബാഡ, ഋഷി ധവാൻ, അർഷ്ദീപ് സിംഗ്
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ(സി), ഡേവിഡ് മില്ലർ, രാഹുൽ ടെവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശർമ, ജോഷ്വ ലിറ്റിൽ