ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് 12 ലക്ഷം രൂപ പിഴ

നിശ്ചിത സമയത്തിനകം ഓവർ പൂർത്തിയാക്കാത്തതു മൂലം കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിലാണ് പിഴ
gujarat titans captain shubman gill fined 12 lakhs

ശുഭ്മൻ ഗിൽ

Updated on

ന‍്യൂഡൽഹി: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് പിഴ. ഡൽഹി ക‍്യാപ്പിറ്റൽസുമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 12 ലക്ഷം രൂപയാണ് ഗില്ലിന് പിഴ ചുമത്തിയിരിക്കുന്നത്.

നിശ്ചിത സമയത്തിനകം ഓവർ പൂർത്തിയാക്കാത്തതു മൂലം കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിലാണ് പിഴ. സമാന കുറ്റം വീണ്ടും ആവർത്തിച്ചാൽ പിഴ 24 ലക്ഷമായി ഉയരും. മൂന്നാം തവണയും ഇതേ കുറ്റം ആവർത്തിച്ചാൽ ഒരു മത്സരത്തിൽ നിന്നും വിലക്ക് നേരിടാനും സാധ‍്യതയുണ്ട്.

ഡൽ‌ഹി ക‍്യാപ്പിറ്റൽസിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒരു റണ്ണിനായിരുന്നു ഗുജറാത്ത് വിജയിച്ചത്. ഇനി ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേയാണ് ഗുജറാത്തിന്‍റെ അടുത്ത മത്സരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com