

അശോക് ശർമ
അഹമ്മദാബാദ്: 2026 ഐപിഎൽ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസ് താരം അശോക് ശർമ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ 15.6 ഓവറിൽ 154.2 കിലോമീറ്റർ വേഗതയിലാണ് 23 കാരനായ അശോക് ശർമ പന്തെറിഞ്ഞത്. ഇതോടെ ലഖ്നൗ സൂപ്പർ ജയന്‍റ്സ് താരം ആൻറിച്ച് നോർക്കിയയെ മറികടന്നു.
നോർക്കിയ ഈ സീസണിൽ 150.9 കിലാമീറ്റർ വേഗതയിൽ പന്തെറിഞ്ഞിരുന്നു. ഇൻസ്വിങ്ങറും ഔട്ട്സ്വിങ്ങറും എറിയാനുള്ള കഴിവിന്‍റെ പേരിൽ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു അശോക് ശർമ. ഇത്തവണത്തെ താരലേലത്തിൽ 90 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് അശോക് ശർമയെ ടീമിലേക്ക് വിളിച്ചെടുത്തത്.