ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയിൽ

ബോ​ര്‍ഡ​ര്‍ ഗാ​വ​സ്ക​ര്‍ ട്രോ​ഫി ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. 2-1നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ പ​ര​മ്പ​ര വി​ജ​യം
ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റ് സമനിലയിൽ

അ​ഹ​മ്മ​ദാ​ബാ​ദ്: കെ​യ്ന്‍ വി​ല്യം​സ​ണും കി​വീ​സും ചേ​ര്‍ന്ന് ഇ​ന്ത്യ​യെ ഓ​വ​ലി​ലേ​ക്ക​യ​ച്ചു. ല​ണ്ട​നി​ലെ ഓ​വ​ലി​ല്‍ ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ 11 വ​രെ ന​ട​ക്കു​ന്ന ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ ഓ​സ്ട്ര​ലി​യ​യ്ക്കെ​തി​രേ ഇ​ന്ത്യ ക​ളി​ക്കും.

ന്യൂ​സീ​ല​ന്‍ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക ര​ണ്ട് വി​ക്ക​റ്റി​ന് തോ​റ്റ​തോ​ടെ​യാ​ണ് ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ച​ത്.

ന്യൂ​സീ​ല​ന്‍ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ ശ്രീ​ല​ങ്ക​യ്ക്ക് ഫൈ​ന​ല്‍ പ്ര​തീ​ക്ഷ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്. ടെ​സ്റ്റ് ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച മ​ത്സ​ര​ത്തി​ലാ​ണ് ന്യൂ​സി​ല​ന്‍ഡ് ശ്രീ​ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ബോ​ര്‍ഡ​ര്‍ ഗാ​വ​സ്ക​ര്‍ ട്രോ​ഫി ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ നാ​ലാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു.

ഇ​തോ​ടെ ബോ​ര്‍ഡ​ര്‍ ഗാ​വ​സ്ക​ര്‍ ട്രോ​ഫി ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. 2-1നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ പ​ര​മ്പ​ര വി​ജ​യം. ഇ​തോ​ടെ നാ​ലാം ത​വ​ണ​യും ഇ​ന്ത്യ ബോ​ര്‍ഡ​ര്‍- ഗാ​വ​സ്ക​ര്‍ ട്രോ​ഫി സ്വ​ന്ത​മാ​ക്കി.

വി​ര​സ സ​മ​നി​ല

ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ നാ​ലാം ടെ​സ്റ്റ് ഒ​രാ​വേ​ശ​വു​മു​ണ്ടാ​ക്കാ​തെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ജീ​വ​നി​ല്ലാ​ത്ത പി​ച്ചി​ല്‍ ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ ഓ​സ്ട്രേ​ലി​യ അ​വ​സാ​ന ദി​നം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 175 റ​ണ്‍സെ​ടു​ത്തി​രി​ക്കെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍ന​സ് ല​ബു​ഷെ​യ്ന്‍ (63), സ്റ്റീ​വ​ന്‍ സ്മി​ത്ത് (10) എ​ന്നി​വ​ര്‍ പു​റ​ത്താ​വാ​തെ നി​ന്നു. ട്രാ​വി​സ് ഹെ​ഡ് (90), മാ​ത്യു കു​നെ​മ​ന്‍ (6) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഓ​സീ​സി​ന് ന​ഷ്ട​മാ​യ​ത്. ആ​ര്‍ അ​ശ്വി​ന്‍, അ​ക്സ​ര്‍ പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ക്കാ​ണ് വി​ക്ക​റ്റ്. സ്കോ​ര്‍: ഓ​സ്ട്രേ​ലി​യ 480, 175 & ഇ​ന്ത്യ 571. നേ​ര​ത്തെ ഓ​സീ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 480നെ​തി​രെ ഇ​ന്ത്യ 571ന് ​പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. വി​രാ​ട് കോ​ലി (186), ശു​ഭ്മാ​ന്‍ ഗി​ല്‍ (128) എ​ന്നി​വ​രാ​ണ് ഓ​സീ​സി​നെ മി​ക​ച്ച സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ളി​ല്‍ ഇ​ന്ത്യ ജ​യി​ച്ച​പ്പോ​ള്‍ മൂ​ന്നാം ടെ​സ്റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യാ​ണ് ജ​യി​ച്ച​ത്.

ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ സെ​ഞ്ചു​റി നേ​ടി​യ വി​രാ​ട് കോ​ലി​യെ മ​ത്സ​ര​ത്തി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ​ര​മ്പ​ര​യു​ടെ താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം ആ​ര്‍ അ​ശ്വി​നും ര​വീ​ന്ദ്ര ജ​ഡേ​ജ​യും പ​ങ്കു​വെ​ച്ചു. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ തു​ട​ര്‍ച്ച​യാ​യ നാ​ലാം ടെ​സ്റ്റ് പ​ര​മ്പ​ര വി​ജ​യ​മാ​ണി​ത്. ഈ ​നാ​ലു പ​ര​മ്പ​ര​യി​ലും ഇ​ന്ത്യ​യു​ടെ വി​ജ​യം 2-1നാ​യി​രു​ന്നു.

അ​ഞ്ചാം ദി​നം ബാ​റ്റി​ങ് ആ​രം​ഭി​ച്ച ഓ​സീ​സി​ന് നൈ​റ്റ് വാ​ച്ച്മാ​ന്‍ മാ​ത്യു കു​നെ​മാ​ന്‍റെ (6) വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. താ​ര​ത്തെ അ​ശ്വി​ന്‍ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​രു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ര​ണ്ടാം വി​ക്ക​റ്റി​ല്‍ നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച ട്രാ​വി​സ് ഹെ​ഡ് - മാ​ര്‍ന​സ് ല​ബു​ഷെ​യ്ന്‍ സ​ഖ്യം 139 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 163 പ​ന്തി​ല്‍ നി​ന്ന് 90 റ​ണ്‍സെ​ടു​ത്ത ഹെ​ഡി​നെ പു​റ​ത്താ​ക്കി അ​ക്ഷ​ര്‍ പ​ട്ടേ​ലാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. പി​ന്നാ​ലെ വ​ന്ന നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്ത് 59 പ​ന്തു​ക​ളി​ല്‍ നി​ന്ന് 10 റ​ണ്‍സു​മാ​യി പ്ര​തി​രോ​ധി​ച്ച​തോ​ടെ മ​ത്സ​രം സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. ല​ബൂ​ഷെ​യ്ന്‍ 213 പ​ന്തു​ക​ളി​ല്‍ നി​ന്ന് 63 റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്നു. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ക്സ​ര്‍ പ​ട്ടേ​ലും ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നും ഓ​രോ വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.

വി​ജ​യി​ക്കാ​‌ൻ ശ്ര​മ​മി​ല്ല

വി​ജ​യി​ക്കാ​നു​ള്ള ശ്ര​മം ഒ​രി​ക്ക​ല്‍പ്പോ​ലും ഓ​സീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ല. ക​ടു​ത്ത പ്ര​തി​രോ​ധം കാ​ഴ്ച​വ​ച്ച് ഓ​രോ ഓ​സീ​സ് ബാ​റ്റ​റും ത​ങ്ങ​ളു​ടെ റോ​ള്‍ ക​ളി​ച്ചു​തീ​ര്‍ത്തു. 163 പ​ന്തു​ക​ള്‍ നേ​രി​ട്ടാ​ണ് ഹെ​ഡ് 90 റ​ണ്‍സ് നേ​ടി​യ​ത്. സെ​ഞ്ചു​റി​ക്ക് പ​ത്ത് റ​ണ്‍ അ​ക​ലെ അ​ക്സ​ര്‍, ഹെ​ഡ്ഡി​നെ ബൗ​ള്‍ഡാ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് സി​ക്സും പ​ത്ത് ഫോ​റും താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സി​ലു​ണ്ടാ​യി​രു​ന്നു. ല​ബു​ഷെ​യ്നൊ​പ്പം 149 റ​ണ്‍സും ഹെ​ഡ് കൂ​ട്ടി​ചേ​ര്‍ത്തു.

അ​ക്സ​റി​ന് റെ​ക്കോ​ഡ്

അ​ക്സ​ര്‍ പ​ട്ടേ​ല്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 50 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. അ​തോ​ടൊ​പ്പം ഒ​രു റെ​ക്കോ​ഡും അ​ക്സ​റി​ന്‍റെ പേ​രി​ലാ​യി. ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തു​ക​ളി​ല്‍ 50 വി​ക്ക​റ്റ് നേ​ടു​ന്ന ഇ​ന്ത്യ​ന്‍ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് അ​ക്സ​ര്‍. 2205 പ​ന്തു​ക​ള്‍ക്കി​ടെ​യാ​ണ് താ​രം 50 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. 2465 പ​ന്തു​ക​ള്‍ക്കി​ടെ 50 വി​ക്ക​റ്റ് നേ​ടി​യ ജ​സ്പ്രി​ത് ബു​മ്ര ര​ണ്ടാം സ്ഥാ​ന​ത്ത്. ക​ര്‍സ​ന്‍ ഗാ​വ്രി 2534 പ​ന്തു​ക​ള്‍ക്കി​ടെ നേ​ട്ടം സ്വ​ന്ത​മാ​ക്കി. ആ​ര്‍ അ​ശ്വി​നും ആ​ദ്യ നാ​ല് താ​ര​ങ്ങ​ളി​ലു​ണ്ട്. 2597 പ​ന്തു​ക​ളി​ലാ​ണ് അ​ശ്വി​ന്‍ 50 പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ആ​ദ്യ 12 ടെ​സ്റ്റു​ക​ളി​ല്‍ 500 റ​ണ്‍സ് നേ​ടു​ന്ന​തി​നൊ​പ്പം 50 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ താ​രാ​മാ​വാ​നും അ​ക്സ​റി​ന് സാ​ധി​ച്ചു. മു​ന്‍ ഓ​സീ​സ് താ​രം ജാ​ക്ക് ഗ്രി​ഗ​റി (744 റ​ണ്‍സ്, 57 വി​ക്ക​റ്റ്), മു​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം ഓ​ബ്രി ഫോ​ള്‍ക്ക്ന​ര്‍ (682 റ​ണ്‍സ്, 52 വി​ക്ക​റ്റ്), ആ​ര്‍ അ​ശ്വി​ന്‍ (596 റ​ണ്‍സ്, 63 വി​ക്ക​റ്റ്), ഇ​യാ​ന്‍ ബോ​തം (549 റ​ണ്‍സ്, 70 വി​ക്ക​റ്റ്) എ​ന്നി​വ​രാ​ണ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ മ​റ്റു​താ​ര​ങ്ങ​ള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com