വാംഖഡെയില്‍ സൂര്യനുദിച്ചു; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് 27 റൺസ് വിജയം

വിജയത്തോടെ മുംബൈ രാജസ്ഥാനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി
വാംഖഡെയില്‍ സൂര്യനുദിച്ചു; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് 27 റൺസ് വിജയം

മുംബൈ: ഐ​പി​എ​ല്ലി​ലെ നി​ര്‍ണാ​യ​ക പോ​രാ​ട്ട​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സി​ൻ്റെ പ​ടു​കൂ​റ്റ​ന്‍ സ്കോ​ര്‍ കീഴടക്കാൻ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സി​നായില്ല. 27 റൺസിൻ്റെ പരാജയമാണ് ഹാർദിക്കിനും കൂട്ടർക്കും ഏറ്റുവാങ്ങേണ്ടി വന്നത്. മുംബൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്നിത്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഐപിഎല്ലിൽ കന്നി സെഞ്ചുറി നേടി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവാണ് (49 പന്തിൽ 103) മുംബൈക്ക് നെടുംതൂണായത്. വിജയത്തോടെ മുംബൈ രാജസ്ഥാനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി.

ഗുജറാത്തിനായി റാഷിദ് ഖാനും(32 പന്തിൽ 79) ഡേവിഡ് മില്ലറും(26 പന്തിൽ 41) പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പത്ത് സിക്സും 3 ഫോറുമാണ് റാഷിദ് അടിച്ചുകൂട്ടിയത്. നാലോവറിൽ 30 റൺസ് വഴങ്ങി റാഷിദ് ഖാൻ നാല് വിക്കറ്റുകളും റാഷിദ് നേടി.

മറുപടി ബാറ്റിങ്ങിൽ ആദ്യത്തെ 4 ഓവറിനുള്ളിൽ 3 വിക്കറ്റുകൾ ഗുജറാത്തിന് നഷ്ടമായി. വൃദ്ധിമാൻ സാഹയെയും(2) ഹാർദിക്കിനെയും(4) ഗില്ലിനെയുമാണ്(6) മുംബൈ ആദ്യം തന്നെ വീഴ്ത്തിയത്. പിന്നീട് എത്തിയ വിജയ് ശങ്കറിനെ(29) പിയുഷ് ചൗള ബൗൾഡാക്കുകയായിരുന്നു. അഭിനവ് മനോഹർ(2)

രാഹുൽ തെവാത്തിയ(14) നൂർ അഹമ്മദ്(1) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മുംബൈക്കായി ആകാശ് മദ്വാൽ സുപ്രധാനമായ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ ചൗള, കാർത്തികേയ എന്നിവർ 2 വിക്കറ്റു വീതവും വീഴ്ത്തി.

വാ​ളെ​ടു​ത്ത​വ​രെ​ല്ലാം വെ​ളി​ച്ച​പ്പാ​ട് എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ് മും​ബൈ ബാ​റ്റ​ര്‍മാ​രു​ടെ കാ​ര്യം. മു​ന്‍നി​ര ബാ​റ്റ​ര്‍മാ​രെ​ല്ലാം തി​ള​ങ്ങി​ ബാം​ഗ​ളൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ നി​ര്‍ത്തി​യി​ട​ത്തു​നി​ന്നു തു​ട​ങ്ങി​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​ച്ചു ത​ക​ര്‍ത്ത മും​ബൈ ഇ​ന്ത്യ​ന്‍സ് 20 ഓ​വ​റി​ല്‍ അഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 218 റ​ണ്‍സെ​ടു​ത്തു. കേ​വ​ലം 49 പന്തിൽ 11‍ ബൗ​ണ്ട​റി​യും 6 സി​ക്സു​മ​ട​ക്കം 103 റ​ൺസു​മാ​യി സൂ​ര്യ​കു​മാ​ര്‍ പു​റ​ത്താ​കാ​തെ നി​ന്നു.

ഓ​പ്പ​ണി​ങ് വി​ക്ക​റ്റി​ല്‍ രോ​ഹി​ത് ശ​ര്‍മ​യും ഇ​ഷാ​ന്‍ കി​ഷ​നും ചേ​ര്‍ന്ന് 6.1 ഓ​വ​റി​ല്‍ 61 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്തു. രോ​ഹി​ത് ശ​ര്‍മ മൂ​ന്നു ബൗ​ണ്ട​റി​യു​ടെ​യും ര​ണ്ട് സി​ക്സി​ന്‍റെ​യും അ​ക​മ്പ​ടി​യി​ല്‍ 18 ന്തി​ല്‍ 29 റ​ണ്‍സും ഇ​ഷാ​ന്‍ 20 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​യും ഒ​രു സി​ക്സു​മ​ട​ക്കം 31 റ​ണ്‍സെ​ടു​ത്തു. മ​ല​യാ​ളി താ​രം വി​ഷ്ണു വി​നോ​ദി​നു ല​ഭി​ച്ച അ​വ​സ​രം അ​ദ്ദേ​ഹ​വും മു​ത​ലാ​ക്കി. 20 പ​ന്തി​ല്‍ ര​ണ്ടു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സു​മ​ട​ക്കം 30 റ​ണ്‍സാ​ണ് വി​ഷ്്ണു അ​ടി​ച്ചു​കൂ​ട്ടി​യ​ത്. നെ​ഹാ​ല്‍ വ​ധേ​ര ഏ​ഴു പ​ന്തി​ല്‍ 15 റ​ണ്‍സെ​ടു​ത്തു. ഗു​ജ​റാ​ത്തി​നു വേ​ണ്ടി റ​ഷീ​ദ് ഖാ​ന്‍ നാ​ലോ​വ​റി​ല്‍ 30 റ​ണ്‍സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റെ​ടു​ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com