ഐപിഎൽ: ഗുജറാത്ത് ടൈറ്റൻസ് വിജയത്തോടെ തുടങ്ങി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനമത്സരം
ഐപിഎൽ: ഗുജറാത്ത് ടൈറ്റൻസ് വിജയത്തോടെ തുടങ്ങി

അഹമ്മദാബാദ്: ഐപിഎൽ പതിനാറാം സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് വിജയത്തുടക്കം. ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചു വിക്കറ്റിനാണ് നിലവിലെ ചാംപ്യന്മാർ തോൽപ്പിച്ചത്. ചെന്നൈ സൂപ്പർ കിങ്സ് മുന്നോട്ടു വച്ച 179 റൺസ് വിജയലക്ഷ്യം, 19.2 ഓവറിൽ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനമത്സരം.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ടീം റുതുരാജ് ഹെയ്ത് വാദിന്‍റെ സെഞ്ചുറിക്കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 178 റണ്‍സെടുത്തു. റുതുരാജ് 50 പന്തില്‍ 92 റണ്ണെടുത്ത് സെഞ്ചുറിക്കരികെ പുറത്തായി. ഗുജറാത്തിനായി ഓപ്പണർ ശുഭ്മാൻ ഗിൽ തകർപ്പൻ പ്രകടനമാണു ഗുജറാത്തിന്‍റെ വിജയത്തിലേക്കുള്ള പ്രയാണത്തിനു വഴിമരുന്നിട്ടത്. 36 പന്തുകളിൽ നിന്നും 63 റൺസാണ് താരം നേടിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com