ഐപിഎൽ ജേതാക്കൾക്ക് കാശെത്ര കിട്ടും?

ഐപിഎൽ നേടിയ ടീമിനു മാത്രമല്ല, ഫൈനലിൽ തോറ്റവർക്കും എലിമിനേറ്ററിൽ പുറത്തായവർക്കും കിട്ടും സമ്മാനത്തുക. ഇതുകൂടെ വിവിധ ഇനങ്ങളിൽ വ്യക്തിഗത പ്രൈസ് മണി വേറെ...
Prize Money for teams and individual players

ആർസിബി ടീം അംഗങ്ങൾ ഐപിഎൽ ട്രോഫിയുമായി.

Updated on

ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സമ്മാനമായി ലഭിച്ചത് ഇരുപത് കോടി രൂപ. റണ്ണറപ്പ് പഞ്ചാബ് കിങ്സിന് 12.5 കോടി രൂപയാണ് പ്രൈസ് മണി.

ക്വാളിഫ‍യർ രണ്ടിൽ പ്രവേശിച്ച മുംബൈ ഇന്ത്യൻസിനും കിട്ടി ഏഴു കോടി രൂപ. എലിമിനേറ്റർ കളിച്ച് പുറത്തായ ഗുജറാത്ത് ടൈറ്റൻസിന് 6.5 കോടി രൂപയും സമ്മാനം.

മറ്റു പ്രധാന സമ്മാനങ്ങൾ:

  • ഓറഞ്ച് ക്യാപ്പ്: സായി സുദർശൻ (10 ലക്ഷം രൂപ)

  • പർപ്പിൾ ക്യാപ്പ്: പ്രസിദ്ധ് കൃഷ്ണ (10 ലക്ഷം രൂപ)

  • എമർജിങ് പ്ലേയർ: സായി സുദർശൻ (10 ലക്ഷം രൂപ)

  • മോസ്റ്റ് വാല്യുവെബിൾ പ്ലെയർ: സൂര്യകുമാർ യാദവ് (15 ലക്ഷം രൂപ)

  • സൂപ്പർ സ്ട്രൈക്കർ: വൈഭവ് സൂര്യവംശി (10 ലക്ഷം+ ടാറ്റ കർവ് കാർ)

  • ഫാന്‍റസി കിങ്: സായി സുദർശൻ (10 ലക്ഷം രൂപ)

  • മികച്ച ക്യാച്ച്: കാമിന്ദു മെൻഡിസ് (10 ലക്ഷം ‌രൂപ)

  • ഡോട്ട് ബോൾ: മുഹമ്മദ് സിറാജ് (10 ലക്ഷം രൂപ)

  • സൂപ്പർ സിക്സസ്: നിക്കോളസ് പൂരൻ (10 ലക്ഷം രൂപ)

  • ഫോർസ് ഒഫ് ദ സീസൺ: സായി സുദർശൻ (10 ലക്ഷം രൂപ)

  • ഫെയർ പ്ലേ: ചെന്നൈ സൂപ്പർ കിങ്സ് (10 ലക്ഷം രൂപ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com