
ഇന്ത്യൻ പ്രീമിയർ ലീഗിൽ ആറാം സെഞ്ചുറിയുമായി യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലിനൊപ്പമെത്തിയിരിക്കുകയാണ് ചേസ്മാസ്റ്റർ കിങ് വിരാട് കോഹ്ലി. 2019നു ശേഷമുള്ള ആദ്യത്തെ ഐപിഎല്‍ സെഞ്ച്വറിയും റണ്‍ചേസില്‍ തന്റെ രണ്ടാമത്തെ സെഞ്ച്വറിയും കൂടിയാണ് വിരാട് കോലി ഈ മല്‍സരത്തില്‍ സ്വന്തമാക്കിയത്. വെറും 63 ബോളില്‍ 100 റണ്‍സ് അടിച്ചെടുത്താണ് ഹൈദരാബാദിനെതിരേ അദ്ദേഹം ക്രീസ് വിട്ടത്. 12 ഫോറു നാലു വമ്പന്‍ സിക്സറുകളും ഇന്നിങ്സിലുണ്ടായിരുന്നു. 94ല്‍ നില്‍ക്കെ ഭുവനേശ്വര്‍ കുമാറിനെതിരേ സിക്സര്‍ പറത്തിയായിരുന്നു കോലി മൂന്നക്കം തികച്ചത്. ആര്‍സിബിയുടെ വിജയമുറപ്പിച്ച ശേഷമായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്. കോഹ്ലി മൈതാനത്ത് നിന്ന് കഴിഞ്ഞ ദിവസം സ്വന്തമാക്കിയ റെക്കോഡുകൾ.
6
ഐപിഎല്ലിലെ ഏറ്റവുമധികം സെഞ്ച്വറികളെന്ന യൂനിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്ലിയെത്തി. ആറു സെഞ്ച്വറികളാണ് ഇരുവരുടെയും പേരിലുള്ളത്. അഞ്ചു സെഞ്ച്വറികളോടെ രാജസ്ഥാന് റോയല്‍സിന്റെ ഇംഗ്ലീഷ് സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്ലറാണ് ലിസ്റ്റിലെ മൂന്നാമന്.
7
ഏറ്റവുമധികം ടി20 സെഞ്ച്വറികളുള്ള ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്ലി സ്വന്തം പേരിലെഴുതി. ഐപിഎല്ലിലെ ആറും ഇന്ത്യക്കായി ഒരു സെഞ്ച്വറിയുമടക്കം ആരെ ഏഴു സെഞ്ച്വറികളാണ് അദ്ദേഹം വാരിക്കൂട്ടിയത്. സെഞ്ച്വറി വേട്ടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരെ കോഹ്ലി പിന്തള്ളിയിരിക്കുകയാണ്. ഇരുവരും ആറു വീതം സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. നാലു വീതം സെഞ്ച്വറികളുമായി സൂര്യകുമാര്‍ യാദവും സുരേഷ് റെയ്നയുമാണ് മൂന്നാംസ്ഥാനത്ത്.
3
ഐപിഎല്ലില്‍ ഇതു മൂന്നാം തവണയാണ് സിക്സറിലൂടെ വിരാട് കോഹ്ലി സെഞ്ച്വറി പൂര്‍ത്തിയാക്കയത്. ചരിത്രത്തില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്. നേരത്ത് സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംല രണ്ടു തവണ സിക്സറിലൂടെ സെഞ്ച്വറി കുറിച്ചിട്ടുണ്ട്.
2
ഐപിഎല്‍ ചരിത്രമെടുത്താല്‍ ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിൽ വെറും രണ്ടു തവണ മാത്രമേ ആര്‍സിബി ജയിച്ചിട്ടുള്ളൂ. ആദ്യത്തേത് 2015ലായിരുന്നു. അന്നു പ്ലെയര്‍ ഓഫ് ദി മാച്ചായത് വിരാട് കോഹ്ലിയായിരുന്നു. ഇപ്പോഴിതാ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍സിബി വീണ്ടും ഇതേ മൈതാനത്തു വിജയക്കൊടി പാറിച്ചപ്പോള്‍ കോലി ഒരിക്കല്‍ക്കൂടി വിജയശില്‍പ്പിയായി മാറിയിരിക്കുകയാണ്.
ഒരു ഐപിഎൽ താരമെന്ന നിലയിൽ എന്നെ വീക്ഷിക്കുന്ന ഒരാൾക്ക് ഞാൻ സുഖമായിരിക്കുന്നുവെന്നാണ് തോന്നുക. ഇത് എന്റെ ആറാമത്തെ ഐപിഎൽ സെഞ്ച്വറിയാണ്. എനിക്ക് മതിയായ ക്രെഡിറ്റ് നൽകുന്നില്ല, കാരണം ഞാൻ വലിയ സമ്മർദത്തിലാണ് കളിച്ചത്. പുറത്തുള്ളവർ എന്നെ കുറിച്ച് പറയുന്നത് ഞാൻ കാര്യമാക്കുന്നില്ല. അത് അവരുടെ അഭിപ്രായം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഫാൻസി ഷോട്ടുകൾ കളിക്കുന്നതിനും വിക്കറ്റ് വലിച്ചെറിയുന്നതിനും വേണ്ടിയല്ല. ഐപിഎല്ലിന് പിന്നാലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് നടക്കാനുണ്ട്. എനിക്കെന്റെ ബാറ്റിങ് കഴിവുകളിൽ ഉറച്ചുനിൽക്കണമായിരുന്നു'.
-വിരാട് കോഹ്ലി