
ബെംഗളൂരു: രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് വൈകുമെന്നു റിപ്പോര്‍ട്ട്. ഇതോടെ ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങില്‍ നിന്ന് ബുമ്ര പുറത്തായി. പരുക്കില്‍നിന്ന് അദ്ദേഹം പൂര്‍ണ മുക്തനായിട്ടില്ല.
ഇന്ത്യന്‍ പേസ് നിരയിലെ പ്രധാനിയാണ് ജസ്പ്രീത് ബുമ്ര. ഡെത്ത് ഓവറുകളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്വസിച്ച് പന്തേല്‍പിക്കാവുന്ന താരം. എന്നാല്‍ സെപ്റ്റംബര്‍ മുതല്‍ ബുമ്ര ഇന്ത്യന്‍ ടീമിനൊപ്പമില്ല. പുറത്തിനേറ്റ പരുക്കാണ് ബുമ്രയ്ക്ക് തിരിച്ചടിയായത്. ഇതോടെ ഏഷ്യാ കപ്പും ട്വന്റി 20 ലോകകപ്പും ബുമ്രയ്ക്ക് നഷ്ടമായി. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനും മൂന്ന് ഏകദിനത്തിനുമുള്ള ടീമില്‍ ബുമ്രയെ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ബുമ്ര മടങ്ങിയെത്തുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാഡമി അറിയിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച രണ്ട് പരിശീലന മത്സരത്തില്‍ കളിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍സിഎ ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതോടെ മാര്‍ച്ച് 31ന് തുടങ്ങുന്ന ഐപിഎല്ലിലാവും ഇനി ജസ്പ്രീത് ബുമ്രയെ കാണാനാവുക. ഐപിഎല്ലില്‍ ബുമ്രയുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ഇപ്പോള്‍ മാറ്റിനിര്‍ത്തുന്നതെന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ബൗളറാണ് ബുമ്ര. ഈ വര്‍ഷം ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നതിനാല്‍ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും ഐപിഎല്ലില്‍ ബുമ്ര കളിക്കുക. ഇരുപത്തിയൊന്‍പതുകാരനായ ബുമ്ര 30 ടെസ്റ്റില്‍ 128 വിക്കറ്റും 72 ഏകദിനത്തില്‍ 121 വിക്കറ്റും 60 ട്വന്റി 20യില്‍ 70 വിക്കറ്റും ടീം ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 120 കളിയില്‍ 145 വിക്കറ്റും സ്വന്തമാക്കി.
2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്പ്രീത് ബുമ്രയുടെ പുറംവേദന വഷളാകുന്നത്.