ബംഗളൂരു ദുരന്തം: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്
Karnataka Cricket Association office bearers resigned over bengaluru stampede

ബംഗളൂരു ദുരന്തം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

Updated on

ബംഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ച സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു. സെക്രട്ടറി ശങ്കർ, ട്രഷറർ ഇ.എസ്. ജയറാം എന്നിവരാണ് രാജി സമർപ്പിച്ചത്. സംഭവത്തിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.

ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്. പൊലീസിന്‍റെ നിർദേശങ്ങൾ ലംഘിച്ചാണ് സ്റ്റേഡിയത്തിൽ പരിപടി നടത്തിയത്. പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിലും കൂടുതൽ ആളുകളാണ് പരിപാടിക്ക് എത്തിച്ചേർന്നത്. തുടർന്ന് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയുമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com