

മത്സരത്തിൽ നിന്ന്
ന‍്യൂഡൽഹി: ഡൽഹി ക‍്യാപ്പിറ്റൽസ് താരം കൈൽ ജാമിസന് ഒരു ഡിമെറിറ്റ് പോയിന്‍റ് ചുമത്തി ബിസിസിഐ. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരായ മത്സരത്തിൽ യുവതാരം വൈഭവ് സൂര‍്യവംശിയെ പുറത്താക്കിയ ശേഷം കൈൽ ജാമിസൻ അതിരുവിട്ട് ആഘോഷിച്ചിരുന്നു.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 ലംഘിക്കപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്നാണ് താരത്തിനെതിരേ നടപടി. മത്സരത്തിൽ രണ്ടാം ഓവറിലാണ് വൈഭവിനെതിരേ യോർക്കർ എറിഞ്ഞ് കൈൽ ജാമിസൻ വിക്കറ്റ് വീഴ്ത്തിയത്.
ഇതോടെ വൈഭവിന് മുന്നേിലേക്കെത്തി ആഘോഷിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ കൈലി ജാമിസനെതിരേ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. 15കാരനായ വൈഭവിനെ പുറത്താക്കിയതിൽ എന്തിനാണ് ഇതിനു മാത്രം ആഘോഷിക്കുന്നതെന്നായിരുന്നു ചിലരുടെ ചോദ‍്യം. പിഴവ് പറ്റിയതായി ജാമിസൻ സമ്മതിച്ചതായി മാച്ച് റഫറി രാജീവ് സേഥ് പ്രസ്താവനയിലൂടെ വ‍്യക്തമാക്കി.