മങ്കാദ് മാജിക്കിൽ ലഖ്നൗ വിജയം

സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 182/6, ലഖ്നൗ സൂപ്പർ ജയന്‍റ്സ് 19.2 ഓവറിൽ 185/3
മങ്കാദ് മാജിക്കിൽ ലഖ്നൗ വിജയം
Updated on

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ലഖ്നൗ സൂപ്പർ ജയന്‍റ്സ് ഏഴു വിക്കറ്റിനു കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണെടുത്തത്. ലഖ്നൗ നാലു പന്തും ഏഴു വിക്കറ്റ് ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.

29 പന്തിൽ 47 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസനാണ് സൺറൈസേഴ്സിന്‍റെ ടോപ് സ്കോറർ. അബ്ദുൾ സമദ് (25 പന്തിൽ 37) അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ടാണ് അവർക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ലഖ്നൗ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ മൂന്നാം നമ്പറിൽ സൗരാഷ്ട്ര താരം പ്രേരക് മങ്കാദിനെ ഇറക്കാനുള്ള ലഖ്നൗവിന്‍റെ തീരുമാനമാണ് മത്സരത്തിൽ വഴിത്തിരിവായത്. 45 പന്തിൽ 64 റൺസെടുത്ത മങ്കാദ് പുറത്താകാതെ നിന്നു. പേസ് ബൗളിങ് ഓൾറൗണ്ടറാണെങ്കിലും മങ്കാദ് മത്സരത്തിൽ പന്തെറിഞ്ഞിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കു വേണ്ടി ലോവർ മിഡിൽ ഓർഡറിലാണ് സാധാരണ ബാറ്റ് ചെയ്യാറുള്ളത്.

മാർക്കസ് സ്റ്റോയ്നിസിന്‍റെയും (25 പന്തിൽ 40) നിക്കൊളാസ് പുരാന്‍റെയും (13 പന്തിൽ പുറത്താകാതെ 44) ഇന്നിങ്സ് മത്സരഫലത്തിൽ നിർണായകമായി. മങ്കാദ് തന്നെയാണ് പ്ലെയർ ഒഫ് ദ മാച്ച്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com