ഹസരങ്കയ്ക്ക് പരുക്ക്; പകരം ദ‍ക്ഷിണാഫ്രിക്കൻ‌ ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്തി ലഖ്നൗ സൂപ്പർ ജയന്‍റ്സ്

250 ടി20 മത്സരങ്ങളിൽ നിന്നായി 7.42 ബൗളിങ് എക്കണോമിയിൽ 218 വിക്കറ്റ് നേടിയിട്ടുള്ള താരമാണ് ജോർജ് ലിൻഡെ
lucknow super giants bring south african allrounder george linde as replacement for wanindu hasaranga

ജോർജ് ലിൻഡെ

Updated on

ലഖ്നൗ: ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജോർജ് ലിൻഡെയെ ടീമിൽ ഉൾപ്പെടുത്തി ലഖ്നൗ സൂപ്പർ ജയന്‍റ്സ്. പരുക്കേറ്റതു മൂലം ഐപിഎൽ നഷ്ടമായ ശ്രീലങ്കൻ താരം വാനിഡു ഹസരങ്കയ്ക്ക് പകരക്കാരനായിട്ടാണ് ജോർജ് ലിൻഡെയെ ടീമിലെടുത്തിരിക്കുന്നത്.

2 കോടി രൂപയ്ക്കായിരുന്നു ഇത്തവണത്തെ താരലേലത്തിൽ ലഖ്നൗ ഹസരങ്കയെ സ്വന്തമാക്കിയത്. മുഹമ്മദ് ഷമിയും, പ്രിൻസ് യാദവും, ആവേശ് ഖാനും അടങ്ങുന്ന മികച്ച ബൗളിങ് നിരയുള്ള ലഖ്നൗവിന് മികച്ച ഒരു സ്പിന്നർ ഉണ്ടായിരുന്നില്ല.

ലിൻഡെ എത്തുന്നതോടെ അതിന് ഒരു പരിഹാരമാകുമെന്ന് കരുതാം. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 3 ടെസ്റ്റും 4 ഏകദിനവും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ലിൻഡെ 403 റൺസും 35 വിക്കറ്റുകളും നേടിയിട്ടുണ്ട്. അടുത്തിടെ ന‍്യൂസിലൻഡിനെതിരേ നടന്ന ടി20 പരമ്പരയിൽ ലിൻഡെയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 4 മത്സരങ്ങളിൽ നിന്നും ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്.

അടുത്തിടെ നടന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ അംഗമായിരുന്ന ലിൻഡെ മേജർ ലീഗ് ക്രിക്കറ്റ്, പിഎസ്എൽ എന്നിങ്ങനെ വിവിധ ടി20 ലീഗുകളിലും കളിച്ചിട്ടുണ്ട്. മൊത്തം 250 ടി20 മത്സരങ്ങളിൽ നിന്നായി 7.42 ബൗളിങ് എക്കണോമിയിൽ 218 വിക്കറ്റ് നേടിയിട്ടുണ്ട് താരം. ഗുജറാത്ത് ടൈറ്റൻസിനെതിരേയാണ് ലഖ്നൗവിന്‍റെ അടുത്ത മത്സരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com