ലഖ്നൗ പുറത്ത്, മുംബൈക്ക് ഗുജറാത്ത് കടമ്പ

അഞ്ച് റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത പേസ് ബൗളർ ആകാശ് മധ്‌വാൾ പ്ലെയർ ഓഫ് ദ മാച്ച്
ആകാശ് മധ്‌വാൾ
ആകാശ് മധ്‌വാൾ

ചെ​ന്നൈ: ലഖ്നൗ സൂപ്പർ ജയന്‍റ്സിനെ 81 റൺസിനു കീഴടക്കിയ മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ ആയുസ് നീട്ടിയെടുത്തു. എലിമിനേറ്ററിൽ തോറ്റ ലഖ്നൗ ടൂർണമെന്‍റിൽനിന്നു പുറത്തായപ്പോൾ മുംബൈക്ക് ഫൈനലിൽ കടക്കാൻ ഒരവസരം കൂടി. അടുത്ത ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസാണ് മുംബൈയുടെ എതിരാളികൾ. ഈ മത്സരത്തിൽ ജയിക്കുന്നവർക്ക് ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാം.

മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ മും​ബൈ ഇ​ന്ത്യ​ന്‍സ് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 182 റ​ണ്‍സാണെടുത്തത്. ലഖ്നൗ 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ടായപ്പോൾ, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് സ്പെല്ലുകളിലൊന്നുമായി തിളങ്ങി നിന്നത് ആകാശ് മധ്‌വാൾ എന്ന മുംബൈ ഇന്ത്യൻസ് പേസ് ബൗളർ. 3.3 ഓവർ പന്തെറിഞ്ഞ മധ്‌വാൾ വെറും അഞ്ച് റൺസ് വഴങ്ങി ലഖ്നൗവിന്‍റെ വിലപ്പെട്ട് അഞ്ച് വിക്കറ്റുകളാണ് പിഴുതെടുത്തത്.

നേരത്തെ, നാലു വിക്കറ്റെടുത്ത നവീൻ ഉൽ ഹക്കിന്‍റെ പ്രകടനമാണ് മുംബൈ സ്കോർ 200 കടക്കുന്നതിൽ നിന്നു തടഞ്ഞത്. ആരും അർധസെഞ്ചുറി നേടിയില്ലെങ്കിലും, ​മി​ക്ക ബാ​റ്റ​ര്‍മാ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​പ്പോ​ള്‍ ടോ​പ് സ്കോ​റ​റാ​യ​ത് 23 പ​ന്തി​ല്‍ ആ​റ് ബൗ​ണ്ട​റി​ക​ളു​ടെ​യും ഒ​രു സി​ക്സി​ന്‍റെ​യും അ​ക​മ്പ​ടി​യി​ല്‍ 41 റ​ണ്‍സ് നേ​ടി​യ കാ​മ​റൂ​ണ്‍ ഗ്രീ​നാ​ണ്. 20 പ​ന്തി​ല്‍ 33 റ​ണ്‍സ് നേ​ടി​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് മി​ക​ച്ചു​നി​ന്നു. രോ​ഹിത് ശ​ര്‍മ (15), ഇ​ഷാ​ന്‍ കി​ഷ​ന്‍ (11), തി​ല​ക് വ​ര്‍മ (26), ടിം ​ഡേ​വി​ഡ് (13) എ​ന്നി​വ​രും തി​ള​ങ്ങി.

അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ അ​ടി​ച്ചു ത​ക​ര്‍ത്ത നെ​ഹാ​ല്‍ വ​ധേ​ര 12 പ​ന്തി​ല്‍ 23 റ​ണ്‍സ് അ​ടി​ച്ചു കൂ​ട്ടി. യ​ഷ് ഠാ​ക്കു​റി​ന് മൂ​ന്നു വി​ക്ക​റ്റും ല​ഭി​ച്ചു.

മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും ലഖ്നൗവിന് അവസരം നൽകാതെയായിരുന്നു മുംബൈ ബൗളർമാരുടെ കടന്നാക്രമണം. ഒരോവറിൽ 18 റൺസ് വഴങ്ങിയ ഹൃഥിക് ഷോകീൻ ഒഴികെ ആരും ഓവറിൽ ശരാശരി ഏഴു റൺസിനു മുകളിൽ വിട്ടുകൊടുത്തില്ല. 27 പന്തിൽ 40 റൺസെടുത്ത മാർക്കസ് സ്റ്റോയ്നിസാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com