മാനന്തവാടിയിൽ ഇനി 'മിന്നുമണി ജംഗ്ഷൻ'

നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ഒരു ഓർമപ്പെടുത്തലായി എപ്പോഴും പ്രവർത്തിക്കും എന്നാണ് ഡൽഹി ക്യാപിറ്റൽസ് ഇതിനെ വിശേഷിപ്പിച്ചത്
minnumani junction board, Delhi capital tweet
minnumani junction board, Delhi capital tweet
Updated on

വയനാട്: മാനന്തവാടിയിലെ മൈസൂരു റോഡ് ജംഗ്ഷന് മിന്നുമണി ജംഗ്ഷൻ എന്ന് പേരുനൽകി നഗരസഭയുടെ ആദരവ്. ബോര്‍ഡിൻ്റെ ചിത്രം പങ്കുവച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ഒരു ഓർമപ്പെടുത്തലായി എപ്പോഴും പ്രവർത്തിക്കും എന്നാണ് ഡൽഹി ക്യാപിറ്റൽസ് ഇതിനെ വിശേഷിപ്പിച്ചത്.

നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ഒരു ഓർമ്മപ്പെടുത്തലായി എപ്പോഴും പ്രവർത്തിക്കും. ‘ടീം ഇന്ത്യയിലെത്തിയതിനും ബംഗ്ലാദേശ്-ഇന്ത്യ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിനും വിശേഷപ്പെട്ടൊരു സമ്മാനം നൽകിയാണ് മിന്നു മണിയെ ജന്മനാട് ഞെട്ടിച്ചത് എന്ന് ചിത്രങ്ങൾ പങ്കുവച്ച് ഡൽഹി കാപിറ്റൽസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

മികച്ച പ്രകടനങ്ങളോടെ ബംഗ്ലാദേശുമായുള്ള ടി20 മത്സരങ്ങൾക്കു ശേഷം നാട്ടിലെത്തിയ മിന്നു മണിക്ക് നഗരസഭ ഉജ്ജ്വല പൗരസ്വീകരണമാണ് ഒരുക്കിയത്. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിൻ്റെ താരമാണ് മിന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com