
ചെന്നൈ: വിരമിക്കല്‍ സൂചന നല്കി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് മഹേന്ദ്ര സിങ് ധോണി. 2020 ഓഗസ്റ്റ് 15ന് അന്താരാഷ്്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച ധോണി ഐപിഎല്ലില്‍ തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം ജയിച്ച ശേഷം ഹര്‍ഷ ഭേഗ്ലെയുമായി സംസാരിക്കുമ്പോഴാണ് ധോണി ഇത്തവണത്തേത് തന്റെ അവസാന ഐപിഎല്‍ സീസണായിരിക്കുമെന്ന സൂചനകള്‍ നല്‍കിയത്. പ്രായം ബാധിച്ചുകഴിഞ്ഞ,'ഇതെന്റെ കരിയറിന്റെ അവസാന ഘട്ടമാണ്.'', എന്നായിരുന്നു ധോണിയുടെ വാക്കുകള്‍.
മത്സരത്തിനിടെ ധോണി, ഹൈദരാബാദ് ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തെ ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നു. മത്സര ശേഷം ഈ ക്യാച്ചിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ധോണി തനിക്ക് പ്രായമായെന്നതടക്കമുള്ള കാര്യം പറഞ്ഞത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകര്‍ക്ക് ടീം സ്വന്തം മൈതാനത്ത് വിജയിക്കുന്നത് കാണാന്‍ കഴിഞ്ഞുവെന്നും ഏറെ സ്നോഹവും വാത്സല്യവും കാണികള്‍ നല്‍കുന്നുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏതാനും സീസണുകളായി ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്ന കാര്യം എം.എസ് ധോണി അടുത്ത സീസണില്‍ കളിക്കുമോ എന്നതാണ്.
അതിനുള്ള ഉത്തരമായാണ് ധോണിയുടെ ഈ പ്രതികരണത്തെ ആരാധകര്‍ കാണുന്നത്.