ഏ​ഷ്യാ​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മൊ​പ്പം നേ​പ്പാ​ള്‍

ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും അ​ണി​നി​ര​ക്കു​ന്ന ഗ്രൂ​പ്പ് എ​യി​ലാ​ണ് നേ​പ്പാ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന​ത്
ഏ​ഷ്യാ​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നു​മൊ​പ്പം നേ​പ്പാ​ള്‍

കാ​ഠ്മ​ണ്ഡു: എ​സി​സി പ്രീ​മി​യ​ര്‍ ക​പ്പി​ന്‍റെ ഫൈ​ന​ലി​ല്‍ യു​എ​ഇ​യെ ത​ക​ര്‍ത്ത​തോ​ടെ ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റി​നു യോ​ഗ്യ​ത നേ​ടി നേ​പ്പാ​ള്‍. കാ​ഠ്മ​ണ്ഡു​വി​ലെ ടി ​യു ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഏ​ഴ് വി​ക്ക​റ്റി​ന്‍റെ വി​ജ​യാ​ണ് നേ​പ്പാ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. വി​ജ​യ​ത്തോ​ടെ സെ​പ്റ്റം​ബ​റി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യാ ക​പ്പി​ന് നേ​പ്പാ​ള്‍ യോ​ഗ്യ​ത നേ​ടി.

ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും അ​ണി​നി​ര​ക്കു​ന്ന ഗ്രൂ​പ്പ് എ​യി​ലാ​ണ് നേ​പ്പാ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന​ത്. 87 പ​ന്തി​ല്‍ 67 റ​ണ്‍സ് നേ​ടി​യ 17കാ​ര​ന്‍ ഗു​ല്‍ഷ​ന്‍ കു​മാ​റാ​ണ് ആ​തി​ഥേ​യ​രെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് ടീ​മു​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന​ത്. ബി ​ഗ്രൂ​പ്പി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നീ ടീ​മു​ക​ളാ​ണ് ഉ​ള്ള​ത്. അ​തേ​സ​മ​യം, സെ​പ്റ്റം​ബ​റി​ല്‍ ന​ട​ക്കേ​ണ്ട ഏ​ഷ്യാ ക​പ്പി​ന്‍റെ വേ​ദി സം​ബ​ന്ധി​ച്ച പ്ര​തി​സ​ന്ധി ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പാ​കി​സ്ഥാ​നാ​ണ് വേ​ദി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പാക്കിസ്ഥാനി‌ൽ ഇന്ത്യ കളിക്കില്ലെന്നു ജയ് ഷാ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com