

പാറ്റ് കമ്മിൻസ്
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ സൺറൈസേഴ്സ് ഹൈദരാബാദ് ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസിന് പിഴ ചുമത്തി. 12 ലക്ഷം രൂപയാണ് കമ്മിൻസിനെതിരേ പിഴ ചുമത്തിയിരിക്കുന്നത്. ഇതാദ‍്യമായല്ല ഈ ഐപിഎൽ സീസണിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ പിഴ ചുമത്തുന്നത്.
നേരത്തെ പഞ്ചാബ് കിങ്സ് ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ, ഡൽഹി ക‍്യാപ്പിറ്റൽസ് ക‍്യാപ്റ്റൻ അക്ഷർ പട്ടേൽ, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെ എന്നിവർക്കും പിഴ ചുമത്തിയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ ഓവർ തീർക്കാത്തതാണ് കാരണം.