കുറഞ്ഞ ഓവർ നിരക്ക്; പഞ്ചാബ് കിങ്സ് ക‍്യാപ്റ്റൻ ശ്രേയസ് അയർക്ക് 12 ലക്ഷം രൂപ പിഴ

ഇനിയും നിയമലംഘനമുണ്ടായാൽ പിഴത്തുക ഇരട്ടിയാകാനാണ് സാധ‍്യത
punjab kings captain shreyas iyer fined by bcci

ശ്രേയസ് അ‍യ്യർ

Updated on

ചണ്ഡീഗഢ്: ഐപിഎൽ ടീമായ പഞ്ചാബ് കിങ്സിന്‍റെ നായകൻ ശ്രേയസ് അയ്യർക്ക് പിഴ ചുമത്തി ബിസിസിഐ. 12 ലക്ഷം രൂപയാണ് പിഴ. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിലാണ് പിഴ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഐപിഎൽ സീസണിൽ രണ്ടുതവണ അയ്യർ പിഴയൊടുക്കിയിരുന്നു. ഇനിയും നിയമലംഘനമുണ്ടായാൽ പിഴത്തുക ഇരട്ടിയാകാനാണ് സാധ‍്യത. കഴിഞ്ഞ ദിവസം മുള്ളൻപൂരിൽ നടന്ന മത്സരത്തിൽ പഞ്ചാബ് വിജയം നേടിയിരുന്നു.

logo
Metro Vaartha
www.metrovaartha.com