ഐപിഎൽ പ്ലേ ​ഓ​ഫ് മത്സരങ്ങ‌ൾ ഇന്നു മുത‌ൽ; ചെന്നൈ ഗുജറാത്ത് പോരാട്ടം രാത്രി 7.30ന്

ഇ​ന്ന​ത്തെ മ​ത്സ​രം ചെ​ന്നൈ​യി​ലാ​യ​തു​കൊ​ണ്ടു​ത​ന്നെ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​ന് മു​ന്‍തൂ​ക്കം അ​വ​കാ​ശ​പ്പെ​ടാം
ഐപിഎൽ പ്ലേ ​ഓ​ഫ് മത്സരങ്ങ‌ൾ ഇന്നു മുത‌ൽ; ചെന്നൈ ഗുജറാത്ത് പോരാട്ടം രാത്രി 7.30ന്

മും​ബൈ: ഐ​പി​എ​ല്‍ പ്രാ​ഥ​മി​ക പോ​രാ​ട്ട​ങ്ങ​ള്‍ അ​വ​സാ​നി​ച്ചു. അ​വ​സാ​ന നാ​ലു ടീ​മു​ക​ളു​മാ​യി. ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സ്, ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ്, ല​ഖ്നൗ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ്, മും​ബൈ ഇ​ന്ത്യ​ന്‍സ്. ഇ​ന്നു രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ആ​ദ്യ ക്വാ​ളി​ഫ​യ​റി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സി​നെ നേ​രി​ടും. വി​ജ​യി​ക്കു​ന്ന ടീം ​ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. നാ​ളെ ന​ട​ക്കു​ന്ന എ​ലി​മി​നേ​റ്റ​റി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സ്, ല​ഖ്നൗ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​നെ നേ​രി​ടും. ഇ​തി​ല്‍ തോ​ല്‍ക്കു​ന്ന ടീം ​പു​റ​ത്താ​കും. അ​തേ​സ​മ​യം, വി​ജ​യി​ക്കു​ന്ന ടീം ​ചെ​ന്നൈ- ഗു​ജ​റാ​ത്ത് മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ടീ​മി​നെ നേ​രി​ടും. ഫൈ​ന​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ്.

14 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് എ​ട്ടു​വി​ജ​യ​വും അ​ഞ്ച് പ​രാ​ജ​യ​വു​മ​ട​ക്കം 17 പോ​യി​ന്‍റു​മാ​യാ​ണ് സി​എ​സ്കെ പ്ലേ ​ഓ​ഫി​ലെ​ത്തി​യ​ത്. ഒ​രു മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു. 14 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 10 വി​ജ​യ​വും നാ​ലു പ​രാ​ജ​യ​വു​മ​ട​ക്കം 20 പോ​യി​ന്‍റു​മാ​യാ​ണ് ഗു​ജ​റാ​ത്ത് പ്ലേ ​ഓ​ഫി​ലെ​ത്തി​യ​ത്. അ​വ​ര്‍ അ​വ​സാ​നം ക​ളി​ച്ച അ​ഞ്ചു ക​ളി​യി​ല്‍ നാ​ലി​ലും ജ​യി​ച്ചു. സി​എ​സ്കെ ആ​വ​ട്ടെ മൂ​ന്നി​ല്‍ ജ​യി​ച്ചു. ഒ​ന്നി​ല്‍ തോ​റ്റു. ഒ​ന്നി​ല്‍ ഫ​ല​മി​ല്ലാ​തെ പോ​യി. ഇ​ന്ന​ത്തെ മ​ത്സ​രം ചെ​ന്നൈ​യി​ലാ​യ​തു​കൊ​ണ്ടു​ത​ന്നെ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​ന് മു​ന്‍തൂ​ക്കം അ​വ​കാ​ശ​പ്പെ​ടാം. അ​തേ​സ​മ​യം, മി​ന്നു​ന്ന ഫോ​മി​ലു​ള്ള ഗു​ജ​റാ​ത്തി​നെ തോ​ല്‍പ്പി​ക്കാ​ന്‍ ചെ​ന്നൈ​ക്ക് ന​ന്നേ വി​യ​ര്‍പ്പൊ​ഴു​ക്കേ​ണ്ടി​വ​രും.

2022ല്‍ ​പ്ലേ ഓ​ഫി​ലെ​ത്തി​യ​പ്പോ​ഴും ഗു​ജ​റാ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ 10 വി​ജ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍ഷം പ​ത്താം സ്ഥാ​ന​ത്താ​യാ​ണ് മും​ബൈ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ച​ത്. മും​ബൈ- ല​ഖ്നൗ പോ​രാ​ട്ടം ന​ട​ക്കു​ന്ന​തും ചെ​ന്നൈ​യി​ലാ​ണ്. ഇ​രു​വ​രും അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ മ​ത്സ​ര​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത വി​ജ​യം ല​ഖ്നൗ​വി​നാ​യി​രു​ന്നു. അ​ഞ്ചു വ​ട്ടം ചാം​പ്യ​ന്മാരായ മും​ബൈ ഇ​ത് 10-ാം ത​വ​ണ​യാ​ണ് പ്ലേ ​ഓ​ഫി​ല്‍ യോ​ഗ്യ​രാ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ചെ​ന്നൈ​യാ​ണ് മു​ന്നി​ല്‍ നാല് തവണ ചാം​പ്യ​ന്മാരായ ചെന്നൈ 12-ാം തവണയാണ് പ്ലേ ​ഓ​ഫിലെത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com