ധോണിയുടെ ഐപിഎൽ ഭാവി റെയ്ന പ്രവചിക്കുന്നു

കഴിഞ്ഞ മെഗാ ലേലത്തിൽ ധോണിക്കു കാര്യമായി പങ്കില്ലാതിരുന്നതാണ് ഇത്തവണ ടീമിന്‍റെ പ്രകടനം മോശമാകാൻ കാരണമെന്ന് റെയ്ന വിലയിരുത്തുന്നു.
Raina predicts Dhoni's IPL future

സുരേഷ് റെയ്നയും എം.എസ്. ധോണിയും

File photo

Updated on

ചെന്നൈ: ദയനീയമായൊരു ഐപിഎൽ സീസണിലൂടെ കടന്നുപോകുന്ന ചെന്നൈ സൂപ്പർ കിങ്സ് ടീമിന്‍റെ മുഖമുദ്രയായ എം.എസ്. ധോണിയുടെ ഐപിഎൽ ഭാവി പ്രവചിച്ച് മുൻ സഹതാരം സുരേഷ് റെയ്ന രംഗത്ത്. സീസണിലെ ടീമിന്‍റെ പ്രകടനം കണക്കിലെടുത്ത് വൻതോതിലുള്ള അഴിച്ചുപണി പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, 'തല' ധോണി ഒരു സീസൺ കൂടിയെങ്കിലും കളിക്കുമെന്നാണ് പഴയ 'ചിന്നത്തല' റെയ്ന പറയുന്നത്.

അടുത്ത സീസണിൽ കൂടുതൽ മികച്ച പദ്ധതികളുമായി ചെന്നൈ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധോണി ഉറപ്പായും ഒരു സീസൺ കൂടി കളിക്കും- സ്പോർട്സ് അവതാരകൻ ജതിൻ സപ്രുവിന്‍റെ യൂട്യൂബ് ചാനലിനോട് റെയ്ന പറയുന്നു.

കഴിഞ്ഞ മെഗാ ലേലത്തിൽ ധോണിക്കു കാര്യമായി പങ്കില്ലാതിരുന്നതാണ് ഇത്തവണ ടീമിന്‍റെ പ്രകടനം മോശമാകാൻ കാരണമെന്നും റെയ്ന വിലയിരുത്തുന്നു.

''നാൽപ്പത്തിമൂന്നാം വയസിലും ധോണി പുതുമുഖങ്ങളെപ്പോലെ കഠിനാധ്വാനം ചെയ്യുന്നു. ബ്രാൻഡിനും തന്‍റെ പേരിനും ആരാധകർക്കും വേണ്ടി മാത്രമാണ് അദ്ദേഹം കളിക്കുന്നത്. എന്നിട്ടുപോലും പഴയ അതേ കഠിനാധ്വാനം അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്'', റെയ്ന ചൂണ്ടിക്കാട്ടി.

പന്ത്രണ്ടും പതിനേഴും പതിനെട്ടും കോടി ലേലത്തിൽ കിട്ടിയവർ ക്യാപ്റ്റന്‍റെ പദ്ധതിക്കൊത്ത് കളിക്കുന്നില്ല. ലേലത്തിൽ വിളിച്ചെടുത്തത് ശരിയായ കളിക്കാരെയല്ലെന്ന് ധോണിക്കറിയാം. അദ്ദേഹത്തിന്‍റെ പങ്കുണ്ടെങ്കിൽ അത് അനുവദിക്കുമായിരുന്നില്ല. ഇനിയുള്ള കാര്യങ്ങൾ അദ്ദേഹം ഒറ്റയ്ക്ക് നോക്കിക്കൊള്ളുമെന്നും റെയ്ന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com