രണ്ടക്കം കാണാതെ സഞ്ജു; കളിച്ച മൂന്നു മത്സരത്തിലും ചെന്നൈ സൂപ്പർ കിങ്സിന് തോൽവി

നിശ്ചിത 20 നിശ്ചിത 20 ഓവറിൽ ആർസിബി ഉയർത്തിയ 251 റൺസ് വിജയലക്ഷ‍്യം ചെന്നൈയ്ക്ക് മറികടക്കാനായില്ല
rcb vs csk ipl match updates

മത്സരത്തിൽ നിന്ന്

Updated on

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. ആദ‍്യ രണ്ടു മത്സരങ്ങളിലും തോൽവി അറിഞ്ഞ ചെന്നൈ ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 43 റൺസിനാണ് തോറ്റത്. നിശ്ചിത 20 ഓവറിൽ ആർസിബി ഉയർത്തിയ 251 റൺസ് വിജയലക്ഷ‍്യം ചെന്നൈയ്ക്ക് മറികടക്കാനായില്ല. 25 പന്തിൽ നിന്നും 50 റൺസ് നേടി പുറത്തായ സർഫറാസ് ഖാനും 29 പന്തിൽ 43 റൺസ് നേടിയ പ്രശാന്ത് വീറും 16 പന്തിൽ 37 റൺസടിച്ച ജാമി ഓവർ ടണും മാത്രമാണ് ചെന്നൈയ്ക്കു വേണ്ടി തിരിച്ചടിച്ചത്.

മലയാളി താരം സഞ്ജു സാംസൺ (9) മൂന്നാം മത്സരത്തിലും മോശം പ്രകടനം തുടർന്നപ്പോൾ ക‍്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും (7) ആയുഷ് മാത്രെയും (1) നിരാശപ്പെടുത്തി. കാർത്തിക് ശർമ 3 പന്തിൽ 6 റൺസെടുത്ത് പുറത്തായി. ഓൾറൗണ്ടർ ശിവം ദുബെ രണ്ട് 2 ബൗണ്ടറിയും ഒരു സിക്സും അടിച്ചെങ്കിലും 13 പന്തിൽ 18 റൺസിന് പുറത്താവുകയായിരുന്നു. ആർസിബിക്കു വേണ്ടി ഭുവനേശ്വർ കുമാർ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ക‍്യണാൾ പാണ്ഡ‍്യ, ജേക്കബ് ഡഫി, അഭിനന്ദൻ സിങ് എന്നിവർ രണ്ടും സുയാഷ് ശർമ ഒരു വിക്കറ്റ് വീതം പിഴുതു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിലെ തന്നെ വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്. 9 റൺസ് സ്കോർ ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി.

ഗെയ്‌ക്‌വാദാണ് ആദ‍്യം പുറത്തായത്. ഡഫിക്കായിരുന്നു വിക്കറ്റ്. തെട്ടടുത്ത് തന്നെ ആയുഷ് മാത്രെയെ ഭുവനേശ്വർ പുറത്താക്കി. സഞ്ജു ഒരു സിക്സർ പറത്തിയെങ്കിലും ടീം സ്കോർ 30ൽനിൽക്കെ പുറത്തായി. നാലാമനായി എത്തിയ സർഫറാസ് ഖാനാണ് വിക്കറ്റ് കളയാതെ തിരിച്ചടിച്ചത്. പവർ‌പ്ലേ പവറാക്കി സർഫറാസ് തകർത്തടിച്ചു. പവർപ്ലേ പൂർത്തിയായപ്പോൾ ടീമിന് 3 വിക്കറ്റ് നഷ്ടത്തിൽ 77 റൺസുണ്ടായിരുന്നു.

പവർപ്ലേയ്ക്കു ശേഷം സർഫറാസ് ഖാൻ മടങ്ങിയതോടെ ചെന്നൈയുടെ റൺറേറ്റ് ഒന്ന് കുറഞ്ഞു. ദുബെയും പ്രശാന്ത് വീറും ചേർന്ന് ചെറിയ രീതിയിൽ സംഭാവനകൾ നൽകിയെങ്കിലും അധിക നേരം ക്രീസിൽ നിൽക്കാൻ സാധിച്ചില്ല. പിന്നീട് ഏഴാം വിക്കറ്റിലാണ് ശക്തമായ കൂട്ടുകെട്ടുണ്ടാവുന്നത്. പ്രശാന്ത് വീറും ഓവർടണും ചേർന്ന് 50 റൺസ് പടുത്തുയർത്തി. എന്നാൽ ഇവരുടെ കൂട്ടുകെട്ട് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചില്ല. 207 റൺസ് നേടി ചെന്നൈ പൊരുതി തോറ്റു.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ആർസിബി 250 റൺസ് അടിച്ചെടുത്തു. 25 പന്തിൽ 8 സിക്സും 3 ബൗണ്ടറിയും അടക്കം 70 റൺസ് അടിച്ച ടിം ഡേവിഡാണ് ആർസിബിയുടെ ടോപ് സ്കോറർ. ടിം ഡേവിഡിനു പുറമെ 29 പന്തിൽ 5 ബൗണ്ടറിയും 2 സിക്സറും അടക്കം 50 റൺസെടുത്ത് പുറത്തായ മലയാളി താരം ദേവ്ദത്ത് പടിക്കൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചു.

പടിക്കലിനു പുറമെ ഓപ്പണിങ് ബാറ്റർമാരായ വിരാട് കോലിയും (18 പന്തിൽ 28), ഫിൽ സോൾട്ടും (30 പന്തിൽ 46) മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. എന്നാൽ ഇരുവരും അധിക നേരമൊന്നും ക്രീസിൽ നിന്നില്ല. മിന്നൽ പ്രകടനം പുറത്തെടുത്ത് മടങ്ങി. ക‍്യാപ്റ്റൻ രജത് പാട്ടിദാറും (48 നോട്ടൗട്ട്) ഹോം ഗ്രൗണ്ടിൽ ബാറ്റിങ് ഉഷാറാക്കിയതോടെ ആർസിബിയുടെ സ്കോർ ഉയർന്നു. ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി ഷിവം ദുബെ, ജാമി ഓവർടൺ, അൻഷുൽ കാംബോജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് അത്ര ശുഭകരമായിരുന്ന തുടക്കമല്ല ലഭിച്ചത്. 7 റൺസ് നേടി നിൽക്കെ കോലിയുടെ ക‍്യാച്ച് ശിവം ദുബെ നഷ്ടപ്പെടുത്തി. എന്നാൽ പിന്നീട് കോലിയും സോൾട്ടും ചേർന്ന് ബൗണ്ടറികൾ പറത്തി റൺസ് കണ്ടെത്തി.

എന്നാൽ 37 റൺസ് വരെ മാത്രമാണ് ഇരുവരുടെയും കൂട്ടുകെട്ട് നിലനിന്നത്. വിരാട് കോലിയെ ഗ‍്യാലറിയിലേക്ക് മടക്കി അയച്ചുകൊണ്ട് അൻഷുൽ കാംബോജ് ആദ‍്യ പ്രഹരം ഏൽപ്പിച്ചു. പവർപ്ലേ പൂർത്തിയായപ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 51 റൺ‌സെന്ന നിലയിലായിരുന്നു ആർസിബി. രണ്ടാം വിക്കറ്റിൽ പടിക്കലിനൊപ്പം ചേർന്ന് സോൾട്ട് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

പിന്നീട് സ്കോർ 93ൽ നിൽക്കെ സോൾട്ട് പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ പാട്ടിദാറും പടിക്കലും ചിന്നസ്വാമിയിൽ തകർത്താടി. 15 പന്തിലാണ് ഇരുവരുടെയും കൂട്ടുകെട്ട് 50 കടന്നത്. 14.1 ഓവറിൽ സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച പടിക്കൽ ബൗൾഡായി. ജാമി ഓവർടണിനായിരുന്നു വിക്കറ്റ്. എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ വമ്പൻ ഹിറ്റർ ടിം ഡേവിഡ് ചെന്നൈ ബൗളർമാരെ തല്ലി ചതച്ചു. നൂർ അഹമ്മദ് എറിഞ്ഞ 16ാം ഓവറിൽ 3 സിക്സാണ് ടിം ഡേവിഡ് അടിച്ചെടുത്ത്. 17ാം ഓവറിൽ അൻഷുൽ കാംബോജിനെയും ബൗണ്ടറി പറത്തിയതോടെ ടീം സ്കോർ 200 കടന്നു. 19ാം ഓവറിൽ ജാമി ഓവർടണിനെ 30 റൺസാണ് ടിം ഡേവിഡ് അടിച്ചു പറത്തിയത്. അവസാന ഓവറിലും റൺസ് കയറിയതോടെ ആർസിബി 250 റൺസിലെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com